ഷീല എക്സ്പ്രസ് ചിത്രം
Entertainment

'ഒരാൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ?, എങ്ങനെയാണ് തെളിവ് കാണിക്കുക': ഷീല

സ്വന്തം കരിയർ നഷ്ടപ്പെടുത്തി ഇതിനായി പോരാടിയ ഡബ്ല്യുസിസിയോട് ബഹുമാനമുണ്ടെന്നും ഷീല

Author : സമകാലിക മലയാളം ഡെസ്ക്

ലൈം​ഗിക അതിക്രമണങ്ങളിൽ തെളിവ് ചോദിക്കുന്നതിനെതിരെ നടി ഷീല. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവായി ഉടനെ സെൽഫിയെടുക്കുമോ എന്നാണ് താരം ചോദിക്കുന്നത്. സ്വന്തം കരിയർ നഷ്ടപ്പെടുത്തി ഇതിനായി പോരാടിയ ഡബ്ല്യുസിസിയോട് ബഹുമാനമുണ്ടെന്നും ഷീല കൂട്ടിച്ചേർത്തു.

'ടിവിയിൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതവും സങ്കടവും തോന്നി. പരാതിയുമായി പൊലീസിൻ്റെ അടുത്ത് പോയാലും കോടതിയിൽ പോയാലും എന്താണ് തെളിവ് എന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക.- ഷീല ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡബ്ല്യുസിസിയോട് ഒരുപാട് ബഹുമാനമുണ്ട്. അവർ എത്രയാണ് പോരാടുന്നത്. ഡബ്ല്യുസിസിയിൽ ഉള്ള നടികളുടെ കരിയർ തന്നെ പോയി. എന്ത് സൗന്ദര്യവും കഴിവും ഉള്ളവരാണ്. അവരുടെ കരിയർ പോയല്ലോ. ഇതിന് വേണ്ടി അവരെന്തെല്ലാം ചെയ്തു ഷീല ചോദിച്ചു.

പവർ ​ഗ്രൂപ്പ് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് അറിയുന്നതെന്നും ഷാല പറഞ്ഞു. സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി താൻ ടൈറ്റിൽ കഥാപാത്രമായ സിനിമകൾ ചെയ്തിട്ടും തനിക്ക് പുരുഷന്മാരേക്കാൾ വേതനം ലഭിച്ചില്ല എന്നാണ് ഷീല പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result