Sheela എക്സ്പ്രസ്
Entertainment

ഒമ്പതാം മാസം നിറഗര്‍ഭിണിയായിരിക്കുമ്പോഴും അഭിനയിച്ചു; മകനെ പ്രസവിച്ച് 20-ാം നാളിലും ഷൂട്ടിങ്: ഷീല

തനിക്ക് കിട്ടിയ സ്വർണ മെഡല്‍ ഉരുക്കി സ്വര്‍ണമാലയാക്കിയെന്നും ഷീല

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന ചരിത്രമാണ് നടി ഷീല. മലയാളം കണ്ട എക്കാലത്തേയും വലിയ നായിക. സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചതായിരുന്നു ഷീലയുടെ ജീവിതം. ഗര്‍ഭിണിയായിരുന്നപ്പോള്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിരുന്നുവെന്നാണ് ഷീല പറയുന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറയുന്നത്.

മകനെ പ്രസവിച്ച് 20-ാം നാളില്‍ തനിക്ക് അഭിനയിക്കാന്‍ പോകേണ്ടി വന്നുവെന്നും താരം ഓര്‍ക്കുന്നു. ഗര്‍ഭിണിയായിരിക്കവെ പാട്ട് രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ഷീല ഓര്‍ക്കുന്നുണ്ട്. നിര്‍മാതാവിന് നഷ്ടവരികയും അദ്ദേഹം കഷ്ടപ്പെടുകയും ചെയ്യുമെന്ന് കരുതിയാണ് താന്‍ അന്ന് അതെല്ലാം സഹിച്ചതെന്നും ഷീല പറയുന്നുണ്ട്.

''ഞാന്‍ 9 മാസം ഗര്‍ഭിണിയായിരുന്ന സമയം. അന്ന് ഞാനും മധു സാറും ഒരു സിനിമയില്‍ സോങ് സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. എന്റെ വയര്‍ വലുതാണ്. സാരി കൊണ്ട് ഞാന്‍ മറച്ചു. മധു സാറിനും വലിയ വയറുണ്ട്. ഞങ്ങള്‍ക്ക് കെട്ടിപ്പിടിക്കാന്‍ പറ്റില്ല. അതിനാല്‍ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയാണ് ആ പാട്ടില്‍ മുഴുവന്‍'' ഷീല പറയുന്നു.

''അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മകന്‍ ജനിച്ചു. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഞാന്‍ വീണ്ടും അഭിനയിക്കാന്‍ പോയി. തീര്‍ത്ത് കൊടുക്കേണ്ട സിനിമകളുണ്ടായിരുന്നു. അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. കട്ടിലില്‍ നിന്ന് നീ എഴുന്നേല്‍ക്കാന്‍ പാടില്ല. അവസാന നാളുകളില്‍ നീ കഷ്ടപ്പെടുമെന്ന് അമ്മ പറഞ്ഞു. പക്ഷെ ഞാന്‍ പോയില്ലെങ്കില്‍ പ്രൊഡ്യൂസര്‍ കഷ്ടപ്പെടും. അത് കൊണ്ട് ഞാന്‍ പോയി'' എന്നാണ് ഷീല പറയുന്നത്.

ചെമ്മീനില്‍ അഭിനയിച്ചതിന് തനിക്ക് കിട്ടിയ സ്വര്‍ണ മെഡലിനെക്കുറിച്ചും അഭിമുഖത്തില്‍ ഷീല സംസാരിക്കുന്നുണ്ട്. അഞ്ച് പവന്റെ സ്വര്‍ണ മെഡലാണ് ലഭിച്ചത്. ചിത്രത്തിലെ നായകന്‍, നായിക, സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്. തനിക്ക് കിട്ടിയ മെഡല്‍ ഉരുക്കി സ്വര്‍ണമാലയാക്കിയെന്നും ഷീല പറയുന്നു.

Sheela recalls acting 20 days after giving birth to her son. she acted even being nine months pregnant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT