ഷെഫാലി ഷാ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ എന്നെ കയറിപ്പിടിച്ചു, അറപ്പുതോന്നി'; ഷെഫാലി ഷാ

പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രകടനത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനം കവര്‍ന്ന താരമാണ് ഷെഫാലി ഷാ. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

തിരക്കുള്ള മാര്‍ക്കറ്റിലൂടെ പോകുന്നതിനിടെ ആരോ തന്നെ മോശമായി സ്പര്‍ശിച്ചെന്നും എന്നാല്‍ താന്‍ അതേക്കുറിച്ച് പിന്നീട് പറഞ്ഞിട്ടില്ല എന്നുമാണ് ഷഫാലി പറയുന്നത്. എല്ലാവരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. തിരക്കുള്ള മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ ഞാന്‍ മോശമായി സ്പര്‍ശിക്കപ്പെട്ടു. എനിക്ക് അറപ്പാണ് തോന്നിയത്. ഞാന്‍ അതിനേക്കുറിച്ച് പിന്നീട് ഒരിക്കലും പറഞ്ഞില്ല.  കുറ്റബോധം കൊണ്ടല്ല അത്, നാണക്കേടുകൊണ്ടാണ്. -ഷെഫാലി വ്യക്തമാക്കി. 

ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ഡോക്ടര്‍ ജിയിലാണ് താരത്തെ അവസാനമായി കണ്ടത്. നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ ഡല്‍ഹി ക്രൈമിലെ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT