Shine Tom Chacko വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിങ്ങളൊന്നും കാണാത്ത മറ്റൊരു ഷൈനുണ്ട്'; 'അലൈപായുതേ'യ്ക്ക് ചുവടുവച്ച് ഷൈൻ, വൈറലായി വിഡിയോ

നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ഷൈൻ ടോം ചാക്കോ. ‘അലൈപായുതേ കണ്ണാ’ എന്ന ഗാനത്തിനാണ് ഷൈൻ സുഹൃത്ത് ബ്ലെസിയ്ക്കൊപ്പം ചുവടുവയ്ക്കുന്നത്. ബ്ലെസി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘കാലുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് ഞങ്ങൾ നൃത്തം ചെയ്തത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ പഠിച്ചിട്ടുള്ള നർത്തകനാണ് ഷൈൻ എന്നും ബ്ലെസി വിഡിയോയ്ക്ക് താഴെ കുറിച്ചു. എന്നും ഷൈനിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പും സുഹൃത്ത് പങ്കുവച്ചു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഷൈൻ ‍ഡാൻസിലും പുലിയായിരുന്നോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്.

അതിനു മറുപടിയായി ഷൈൻ നൃത്തം പഠിച്ചിട്ടുണ്ടെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങൾ ഇങ്ങനെ പൊളിയാണ്’, ‘നന്നായി ചെയ്തു’, ‘ഷൈൻ ചേട്ടാ നിങ്ങൾ ഇങ്ങനെ ആണ് പൊളി... ഇങ്ങനെ മതി ഇനി അതിന്റെ ഒന്നും പുറകെ പോവല്ലേ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാ​ഗവും. കമലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഷൈൻ ടോം ചാക്കോ.

പിന്നീട് കമലിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഗദ്ദാമ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവടുവച്ചു. ഇപ്പോൾ മലയാളത്തിലും അന്യ ഭാഷകളിലും ഒരുപോലെ തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ.

എംസി ജോസഫ് സംവിധാനം ചെയ്ത ‘മീശ’യാണ് ഷൈനിന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. നിരവധി സിനിമളാണ് ഷൈനിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കൂലിയിലെ മോണിക്ക എന്ന പാട്ടിനും ഷൈൻ ചുവടുകൾ വച്ചിരുന്നു. ആ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Cinema News: Actor Shine Tom Chacko dance video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT