ഷൈൻ ടോം ചാക്കോ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്നോട് ഇനി ചോദിക്കല്ലേ! ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്'; ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി വീണ്ടും ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയെയും നടൻ പരിഹസിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

എവിടെയാണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്‌. ഹോട്ടലില്‍ നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയെയും നടൻ പരിഹസിച്ചിട്ടുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്.

അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ചത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നു രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

നടനെ നോട്ടീസ് നൽകി വിളിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ ബൈക്കിൽ ബോൾ​ഗാട്ടിയിൽ എത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT