Shine Tom Chacko About Mammootty ഫയല്‍
Entertainment

'മമ്മൂക്ക, എന്റെ പിന്നാലെ നടന്ന് ഡാഡി പോയി'; മമ്മൂട്ടി നല്‍കിയ മറുപടിയെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

'നീ പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ'

സമകാലിക മലയാളം ഡെസ്ക്

പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. ഈയ്യടുത്താണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്.

''മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി. മമ്മൂക്ക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണ്. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ, നീ അത്ര പ്രശ്‌നക്കാരനായൊരു കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളൂ. അതൊന്ന് മാറ്റിയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് പടം ചെയ്യണം എന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ, നമുക്ക് പടം ചെയ്യണമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാകും, ഒന്നും ആലോചിച്ച് വിഷമിക്കണ്ട, നമ്മള്‍ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്നു മമ്മൂക്ക പറഞ്ഞു'' ഷൈന്‍ ടോം ചാക്കോ പറയുന്നു.

''പിഷാരടിയും ചാക്കോച്ചനും കാണാന്‍ വന്നപ്പോഴാണ് മമ്മൂക്കയുമായി സംസാരിക്കുന്നത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തരുന്നത്. ഞാന്‍ മെസേജ് അയച്ചിരുന്നുവെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ഫോണൊന്നും നോക്കിയിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ മമ്മൂക്കയുടെ മെസേജ് കണ്ടു. നേരത്തെ കൊക്കെയ്ന്‍ കേസ് ജയിച്ച സമയത്തും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലസ് യു എന്നായിരുന്നു'' താരം പറയുന്നു.

ഞാന്‍ ആലോചിക്കാറുണ്ട് മമ്മൂക്കയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ഞങ്ങള്‍ സ്ഥിരമായി മെസേജ് അയക്കുകയോ ഫോണിലൂടെ സംസാരിക്കുകയോ ചെയ്യുന്നവരല്ല. എനിക്ക് മെസേജ് അയച്ചിട്ട് മമ്മൂക്കയ്ക്ക് ഒരു ഹൈ ഒന്നും കിട്ടാനില്ല എന്നും ഷൈന്‍ പറയുന്നു. എന്നാല്‍ കൃത്യമായ സമയത്ത് നമ്മള്‍ക്ക് എനര്‍ജി തരുന്നൊരു മെസേജ് അയക്കും. നമ്മള്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്യുമെന്നും ഷൈന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.

Shine Tom Chacko says Mammootty called him after he lost his father in the car accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT