Thilakan, Shammy, Shobi  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അച്ഛന്റെയും ചേട്ടന്റെയും പോരാട്ടങ്ങൾ എന്നെയും ബാധിച്ചിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാൻ എനിക്ക് താല്പര്യമില്ല'

തെറ്റ് കണ്ടാൽ അച്ഛൻ വിളിച്ചു പറയും, ചൂണ്ടികാണിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അച്ഛൻ തിലകനും ചേട്ടൻ ഷമ്മി തിലകനും നടത്തിയ പോരാട്ടങ്ങൾ തന്നെയും ബാധിച്ചിട്ടുണ്ടെന്ന് നടൻ ഷോബി തിലകൻ. തനിക്കൊരു പ്രശ്നക്കാരൻ ആകാൻ താല്പര്യമില്ലെന്നും അതുകൊണ്ടാണ് ഡിപ്ലോമാറ്റിക് ആയി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "അച്ഛനും ചേട്ടനും നടത്തിയ പോരാട്ടങ്ങൾ കാരണം അവർക്ക് മാത്രമല്ല, എനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ അത് ഞാൻ മൈൻഡ് ചെയ്യുന്നില്ല. അച്ഛനും ഷമ്മി ചേട്ടനും നടത്തിയിട്ടുള്ള പോരാട്ടങ്ങൾ... ഇതെല്ലാം എന്നെയും ബാധിച്ചിട്ടുണ്ട്. അതിൽ ഞാൻ ആരെയും കുറ്റം പറയില്ല. തെറ്റ് കണ്ടാൽ അച്ഛൻ വിളിച്ചു പറയും, ചൂണ്ടികാണിക്കും. അസിസ്റ്റന്റ് ഡയറക്ടർമാർ, പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെയാണ് അച്ഛന്റെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ചീത്ത കേട്ടിട്ടുള്ളവർ. പിന്നെ ഡ്രൈവർമാർ.

അതിനെ നല്ല രീതിയിൽ, ഞാൻ‌ നന്നാകാൻ വേണ്ടിയാണല്ലോ തിലകൻ ചേട്ടൻ അങ്ങനെ പറഞ്ഞത് എന്ന് വിചാരിക്കുന്നവർ. തിലകൻ ചേട്ടൻ എന്നെ ഇനി അടിച്ചാലും കുഴപ്പമില്ല എന്ന് പറയുന്നവരുണ്ട്. മേൽക്കോയ്മ ആയിട്ടും അതിനെ വ്യക്തിപരമായി എടുത്ത് മനസിൽ വച്ചു നടക്കുന്നവരുമുണ്ട്. അയാൾ എന്നെ അങ്ങനെ പറഞ്ഞല്ലേ എന്ന് പറയുന്നവരുണ്ട്.

അയാൾ പിന്നീട് സ്വതന്ത്രനായി ഒരു സിനിമ ചെയ്യുമ്പോൾ അയാൾ വേണ്ട എന്ന് പറയും. ഇനി കുറച്ചുനാൾ കഴിഞ്ഞ്, അച്ഛൻ ഇല്ലല്ലോ ഇപ്പോൾ, അന്നേരവും ഇത്തരക്കാർ പറയും അയാളുടെ മോൻ അല്ലേ... വേണ്ട എന്നും പറയാം. ഇതെല്ലാം കാരണം ഞാൻ കുറച്ചു മയപ്പെട്ടു, ഡിപ്ലോമാറ്റിക് ആയിട്ട് നിൽക്കുന്നു എന്നേയുള്ളൂ.

എനിക്കെന്റെ സ്വഭാവ രൂപീകരണത്തിലുണ്ടായ സോഫ്റ്റ്നെസ് ആ ഡിപ്ലോമാറ്റിക് ആയി നിൽക്കുന്നതിനെ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം. എന്റെ കല്യാണവും കഴിഞ്ഞു ഞാനൊരു ഫാമിലിയൊക്കെയായി ജീവിക്കുന്ന നമ്മളാവശ്യമില്ലാതെ ഒരു പ്രശ്നക്കാരൻ ആകേണ്ട ആവശ്യമില്ല.

അതുകൊണ്ട് എന്റെ ഫാമിലിയുടെ ഭാ​ഗത്തു നിന്നും നമ്മളൊരു പ്രോബ്ലം മേക്കർ ആകരുത് എന്ന കാര്യങ്ങളൊക്കെ പറയാറുണ്ട്. അതുകൊണ്ട് ഞാൻ സ്വയം അങ്ങനെയായി മാറി". -ഷോബി തിലകൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Shobi talks about his father Thilakan and brother Shammy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!

'ഭീരുവായ ന്യായാധിപനാകുന്നതിലും ഭേദം മരണം'; അഞ്ച് മാസത്തിനിടെ 23-ാമത്തെ വധശിക്ഷ വിധിച്ച് ജഡ്ജി രവികുമാർ ദിവാകർ

മരണം എഡിറ്റ് ചെയ്തിട്ടുണ്ട്, ഇന്നും ആ ട്രോമ മാറിയിട്ടില്ല; രാത്രി പേടി മാറാന്‍ ചെയ്തത് ഇതായിരുന്നു: സംഗീത് പ്രതാപ്