'ആലി, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല'; മകള്‍ക്ക് ജന്മദിനാശംസകളുമായി പൃഥ്വിയും സുപ്രിയയും

വളരെ അപൂര്‍വ്വമായി മാത്രമേ പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ
Prithviraj, Supriya and Alankrita
Prithviraj, Supriya and Alankrita
Updated on
1 min read

മകള്‍ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയയും. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ദമ്പതികള്‍ ആശംസകള്‍ നേര്‍ന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഇരുവരുടേയും പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

''ജന്മദിനാശംസകള്‍ സണ്‍ഷൈന്‍. നീയായിരിക്കുന്ന വ്യക്തിയിലും, നീ നല്ലൊരു വ്യക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്നതിലും മമ്മയ്ക്കും ഡാഡയ്ക്കും ഏറെ അഭിമാനമുണ്ട്. ചുറ്റുമുള്ള ലോകത്തോട് നിനക്കുള്ള അനുകമ്പ പ്രചോദിപ്പിക്കുന്നതാണ്. വല രീതിയില്‍, പല തവണ, നീ നീയായിരുന്നു കൊണ്ട് തന്നെ മമ്മയേയും ഡാഡയേയും ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഉയരെ പറന്നു കൊണ്ടിരിക്കുക. ജീവിതത്തെ നീ സ്‌നേഹിക്കുന്നത് പോലെ തുടര്‍ന്നും സ്‌നേഹിക്കുക'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

''സന്തോഷം നിറഞ്ഞ 12-ാം ജന്മദിനാശംസകള്‍ ആലിക്കുട്ടി. നീ ഇത്ര വളര്‍ന്നിരിക്കുന്നുവെന്ന് വിശ്വസിക്കാനേ ആകുന്നില്ല. നിന്നെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു വന്നത് ഇന്നലെയെന്നത് പോലെ ഓര്‍ക്കുന്നു. നീയൊരു നല്ല മകളാണ്. ഞങ്ങളുടെ ഏറ്റവും നല്ല വശങ്ങളെല്ലാം നിന്നിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആ വാക്‌സാമര്‍ഥ്യവും കുറുമ്പും എവിടെ നിന്നും കിട്ടിയെന്നതില്‍ സംശയമില്ല.'' എന്നാണ് സുപ്രിയ പറയുന്നത്.

''എപ്പോഴും സ്‌നേഹവും കരുണയും ഉള്ളവളായിരിക്കുക. കാരണം ഈ ലോകം പലപ്പോഴും അത്രമേല്‍ വിചിത്രമാണ്. നീ എങ്ങനെയുള്ള ആളാണെന്നതിലും ഏത് രീതിയിലാണ് വളരുന്നതെന്നതിലും മമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്'' എന്നുമാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആലി എന്ന അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി ഇരുവരുടേയും കമന്റ് ബോക്‌സിലെത്തുന്നത്.

Prithviraj, Supriya and Alankrita
'ഞാന്‍ കാരവനില്‍ നിന്നും ഇറങ്ങിപ്പോയെന്ന് ഗോസിപ്പ്, കാരണം കേട്ട് കുറേ ചിരിച്ചു; പക്ഷെ, സത്യാവസ്ഥ ഇതാണ്: സംഗീത് പ്രതാപ്
Prithviraj, Supriya and Alankrita
'നിനക്കിത് എന്തിന്റെ കേടാ ?ഇങ്ങനെ കാണിച്ചാൽ നിഷേധം ആണെന്ന് പറയത്തില്ലേ ?' എന്ന് ഭർത്താവ് ചോദിച്ചു'; 'ഉള്ളൊഴുക്ക്' ഒഴിവാക്കി കൊണ്ടിരുന്നത് അതിനാൽ'
Prithviraj, Supriya and Alankrita
'അച്ഛനും അമ്മയും എന്‍റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങിയെന്നാണ് അയാള്‍ പറഞ്ഞത്, അത് കണ്ട് അച്ഛന്‍ ചോദിച്ചു'; ഐശ്വര്യ ലക്ഷ്മി
Summary

Prithviraj and Supriya pens beautiful birthday wishes for daughter Alankrita

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj
Prithviraj
Prithviraj, Santhivila Dinesh
Supriya, Prithviraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com