ശ്രുതി നാരായണന്‍ 
Entertainment

പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും വിവാദം

പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച് വീണ്ടും കാസ്റ്റിങ് കൗച്ച് വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

പുറത്തുവന്ന വീഡിയോയുടെ ആധികാരികത സ്ഥിരികരിക്കപ്പെട്ടിട്ടില്ല. ഇതിന് പിന്നാലെ നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഫോളോവേഴ്‌സിന് മാത്രം കാണാവുന്ന രീതിയിലാക്കി.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ എക്‌സ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങി പ്ലാറ്റുഫോമുകളില്‍ വ്യാപകമായി പ്രചരിച്ചു. സ്വകാര്യ ഓഡിഷനില്‍ നിന്നുള്ള രംഗങ്ങളാണ് ലീക്കായത്. നടി തന്നെ പ്രശസ്തിക്കായി ചെയ്തതാണെന്നും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരോപിക്കുന്നു. എന്നാല്‍ ജനങ്ങളെ കബളിപ്പിക്കാന്‍ വ്യാജവീഡിയോ ഉണ്ടാക്കിയതാണെന്നും അഭിപ്രായപ്പെടുന്നവരും ധാരാളം.

തമിഴ് ടിവി സീരിയലുകളിലൂടെയാണ് ശ്രുതി നാരായണന്‍ തന്റെ കരിയര്‍ ആരംഭിച്ചത്, സിരഗഡിക്ക ആസൈ പോലുള്ള ഷോകളിലൂടെയാണ് ജനപ്രിയ താരമായി മാറി. ഇന്‍സ്റ്റാഗ്രാമില്‍ നാല് ലക്ഷത്തിലധികം പേരാണ് നടിയെ ഫോളോ ചെയ്യുന്നത്. കാര്‍ത്തിഗൈ ദീപം (2022), സിറ്റാഡല്‍: ഹണി ബണ്ണി (2024), മാരി (2022) തുടങ്ങി നിരവധി ചിത്രങ്ങളിലും 24കാരിയായ ശ്രുതി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം