ശ്രുതി ഹാസൻ (Shruti Haasan) ഫെയ്സ്ബുക്ക്
Entertainment

'എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് ലോകേഷ്, ഇതിപ്പോ എന്താ സംഭവിച്ചതെന്ന് ഓർത്ത് ഞാനും'; ശ്രുതി ഹാസൻ പറയുന്നു

കൂലിയിൽ പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

അഭിനേത്രിയായും ​ഗായികയായും നർത്തകിയായുമൊക്കെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി ഹാസൻ. കൂലിയാണ് ശ്രുതിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. കൂലിയിൽ പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് ആണ് നായകനായെത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. എന്നാൽ ഇതാദ്യമായല്ല ശ്രുതി ഹാസൻ ലോകേഷ് കനകരാജിനൊപ്പമെത്തുന്നത്.

ഇതിന് മുൻപ് ഇനിമേൽ... എന്ന മ്യൂസിക് വിഡിയോയ്ക്ക് വേണ്ടിയാണ് ശ്രുതിയും ലോകേഷും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ കൂലിയിലേക്കുള്ള തന്റെ എൻട്രി എങ്ങനെയായിരുന്നുവെന്ന് പങ്കുവയ്ക്കുകയാണ് ശ്രുതി ഹാസൻ.

"ഇനിമേൽ' എന്ന മ്യൂസിക് വിഡിയോയെക്കുറിച്ച് ചർച്ച ചെയ്യാൻ പോകുമ്പോഴാണ് ലോകേഷ് തന്നെ ഈ ഓഫർ നൽകി അത്ഭുതപ്പെടുത്തിയതെന്ന് ശ്രുതി അടുത്തിടെ നൽകിയ ഒര‌ഭിമുഖത്തിൽ പറഞ്ഞു. ഇനിമേൽ മ്യൂസിക് വിഡിയോയെക്കുറിച്ച് സംസാരിക്കാൻ ലോകേഷ് എന്റെ അടുത്ത് വന്നു.

രാജ് കമൽ ഇന്റർനാഷ്ണൽ ഫിലിംസിന്റെ ഓഫിസിൽ വച്ചാണ് ഞങ്ങൾ മീറ്റിങ് പ്ലാൻ ചെയ്തത്. അദ്ദേഹം അകത്തു കയറിയ ഉടനെ, 'നമ്മുടെ മീറ്റിങിന് മുൻപ്, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു. ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. നീയും അതിലുണ്ടാകണമെന്നാണ് എന്റെ ആ​ഗ്രഹം. അധികം വൈകാതെ തന്നെ അദ്ദേഹം എനിക്ക് ഒരു വൺ-ലൈൻ കൂടി പറഞ്ഞു തന്നു.

ഇതിപ്പോൾ എന്താ സംഭവിച്ചേ എന്നാണ് ഞാൻ ഓർത്തത്. സാധാരണ സംവിധായകന്റെ മാനേജരാണ് നമ്മളെ വിളിച്ചു പറയാറ്, അദ്ദേഹത്തിന് കാണാൻ താല്പര്യമുണ്ടെന്ന്. അപ്പോൾ നമ്മൾ അതിനായി ഒരുങ്ങിയിരിക്കും. ഇതിപ്പോൾ ഞാൻ എന്റെ മ്യൂസിക് വിഡിയോയ്ക്കായി അദ്ദേഹത്തെ വിളിച്ചപ്പോൾ തിരിച്ച് അദ്ദേഹം എനിക്കൊരു ഓഫർ തന്നിരിക്കുന്നു.

'ഒന്ന് ആലോചിച്ച് നോക്ക്. നിങ്ങൾ ഓക്കെ ആണെങ്കിൽ രണ്ട് മാസത്തിനുള്ളിൽ ഞാൻ വിളിക്കാമെന്നും' അദ്ദേഹം എന്നോട് പറഞ്ഞു".- ശ്രുതി പറഞ്ഞു. ചിത്രത്തിൽ സത്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ രാജശേഖറിന്റെ മകളായാണ് താൻ അഭിനയിക്കുന്നതെന്നും ശ്രുതി വെളിപ്പെടുത്തി.

സിനിമ മൊത്തത്തിൽ ഒരു ആക്ഷൻ ചിത്രമാണെന്നും ആണുങ്ങളും അവരുടെ തോക്കുകളുമാണ് മെയിൻ എന്നും ശ്രുതി വ്യക്തമാക്കി. അതോടൊപ്പം തന്റെ കഥാപാത്രം വളരെ സോഫ്റ്റായ എല്ലാവർക്കും കണക്ട് ആകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണെന്നും ശ്രുതി കൂട്ടിച്ചേർത്തു.

ഓ​ഗസ്റ്റ് 14നാണ് കൂലി തിയറ്ററുകളിലെത്തുക. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Actress Shruti Haasan talks about how she was unexpectedly offered a role in Rajinikanth's upcoming film Coolie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT