ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി ശ്വേതാ തിവാരി ആശുപത്രിയില്‍

റിയാലിറ്റിഷോ ആയ ഖത്രോന്‍ കി ഖിലാഡി 11ല്‍ മത്സരാര്‍ത്ഥിയായിരുന്നു ശ്വേതാ തിവാരി

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സിനിമാ സീരിയല്‍ താരം ശ്വേതാ തിവാരി ആശുപത്രിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും ശ്വേതയുടെ ടീം വ്യക്തമാക്കി. 

ജോലി ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന ശ്വേതയ്ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നില്ല. തുടര്‍ച്ചയായ യാത്രയും അതിനെതുടര്‍ന്നുണ്ടായ കാലാവസ്ഥ മാറ്റവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അവര്‍ വ്യക്തമാക്കി.

ഇപ്പോള്‍ റിയാലിറ്റിഷോ ആയ ഖത്രോന്‍ കി ഖിലാഡി 11ല്‍ മത്സരാര്‍ത്ഥിയായിരുന്നു ശ്വേതാ തിവാരി. ഇതിന്റെ ഷൂട്ടിങ്ങിനായി താരം ദക്ഷിണാഫ്രിക്കയിലായിരുന്നു. ജൂണില്‍ തിരിച്ചുവന്നതിന് പിന്നാലെ ഷോയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലുമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം