അമ്മയിലെ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തയതിന് പിന്നാലെ പ്രതികരണവുമായി ശ്വേത മേനോന്‍. അമ്മയിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി തടഞ്ഞിരിക്കുകയാണെന്നാണ് ശ്വേത മേനോന്‍ പറഞ്ഞത്.
പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കുകയും രാജിവെക്കരുതെന്ന് പറയുകയും ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ആണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മായ ആഞ്ചലോയുടെ വരികള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശ്വേതയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
'You may shoot me with your words. But still, like air, I'll rise - Maya Angelou' എനിക്കൊപ്പം ഉറച്ചു നിന്ന മമ്മൂക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജിവെക്കരുതെന്നും എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും അവര്‍ എന്നോട് പറഞ്ഞു. എനിക്കൊപ്പം നിന്ന, ഈ പോരാട്ടം അനീവാര്യമാണെന്ന് വിശ്വസിച്ച ഓരോ അമ്മ അംഗത്തോടും നന്ദി പറയുന്നു.
അമ്മയിലെ ചില തര്‍ക്കങ്ങള്‍ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തില്‍ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ 'അമ്മ' മെമ്പര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത്.
'അമ്മ'യുടെ ഭൂരിപക്ഷം മെമ്പേഴ്‌സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും 'അമ്മ'യുടെ കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളെപ്പോലെ ഇലക്ഷനില്‍ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിന്‍വാതിലിലൂടെയോ ഓടിളക്കിയോ അല്ല. എന്ന്, ശ്വേതാ മേനോന്‍ 'അമ്മ' പ്രസിഡന്റ്''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates