Fahadh Faasil, Nivin Pauly, Mamitha Baiju, Shyam Pushkaran, Dileesh Pothan 
Entertainment

'പ്രായ വ്യത്യാസമുള്ളവരുടെ പ്രണയം, പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റും, അല്ലേ മച്ചാനേ'; ഫഹദിനെ ട്രോളി ശ്യാം

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഈ ഓണക്കാലത്ത് മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എഡിയും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുന്നു. പ്രേമലുവിന് ശേഷം, നായികയായി മമിത ബൈജു മലയാളത്തിലേക്ക്. നിര്‍മാണം ഭാവന സ്റ്റുഡിയോസ്. അങ്ങനെ പ്രതീക്ഷിയ്ക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ഒരുമിച്ചുള്ള ഓണാഘോഷ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ഇതില്‍ നിന്നുള്ള തമാശകളും കഥകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള നിര്‍മാതാവ് ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

കുറച്ച് പ്രായ വ്യത്യാസമുള്ളവരുടെ പ്രോമമാണെന്ന് പറഞ്ഞിരുന്നല്ലോ. കുറേപ്പേര്‍ക്കത് റിലേറ്റ് ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞു കൊണ്ട് ശ്യാം അല്ലേ മച്ചാനേ എന്ന് ഫഹദ് ഫാസിലിനോട് ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് പിന്നേയ് എന്നായിരുന്നു മറുപടി. ഇത് കേട്ടതും ഒപ്പമുണ്ടായിരുന്ന നിവിന്‍ പോളിയും മമിത ബൈജുവും ദിലീഷ് പോത്തനും ഗിരീഷുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. നസ്രിയയുടേയും ഫഹദിന്റേയും പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ശ്യാം സുഹൃത്തിനെ ട്രോളിയത്.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തും. ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്. നിവിനും മമിതയും ഒരുമിക്കുമ്പോള്‍ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, സ്രിന്ദ, അഖില ഭാര്‍ഘവന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

Shyam Pushkaran trolls Fahadh Faasil for his love story with Nazriya. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍