സിദ്ധാർഥും അതിഥിയും ഇന്‍സ്റ്റഗ്രാം
Entertainment

അവർ വിവാഹിതരായിട്ടില്ല: യെസ് പറഞ്ഞെന്ന് സിദ്ധാർഥും അതിഥിയും, കഴിഞ്ഞത് വിവാഹനിശ്ചയം

വിവാഹ അഭ്യൂഹം വലിയ വാർത്തയായിതിനു പിന്നാലെ താരങ്ങൾ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ സിദ്ധാർഥും നടി അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്. വിവാഹ അഭ്യൂഹം വലിയ വാർത്തയായിതിനു പിന്നാലെ താരങ്ങൾ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. കൈകളിൽ മോതിരം അണിഞ്ഞ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്.

അവൻ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവൾ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാർഥ് കുറിച്ചത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പാർവതി, ആയുഷ്മാൻ ഖുറാന, രാജ്കുമാർ റാവു, ഖുശ്ബു, ഫാത്തിമ സന ഷേയ്ക്ക് തുടങ്ങിയ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വച്ച് ഇന്നലെ ഇരുവരും വിവാഹിതരായി എന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല