Sidhique, Drishyam 3 ഫെയ്സ്ബുക്ക്
Entertainment

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

ഒരു മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദന അയാൾക്ക് എപ്പോഴുമുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യത്തോളം സിനിമാ പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തിയ മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തിലുണ്ടാകില്ല. ജോർജുകുട്ടിയേയും റാണിയെയും പോലെ തന്നെ ദൃശ്യത്തിൽ പ്രാധാന്യമുള്ള മറ്റൊരു അച്ഛനും അമ്മയുമാണ് ഐജി ​ഗീത പ്രഭാകറും ഭർത്താവ് പ്രഭാകറും. ​ഗീതയായി ആശ ശരത് എത്തിയപ്പോൾ പ്രഭാകറായി എത്തിയത് സിദ്ദിഖ് ആയിരുന്നു.

മകനെ നഷ്ടപ്പെട്ടതിന്റെ മനോവേദനയിൽ നിൽക്കുമ്പോഴും ഒരു പരിധി വരെ ജോർജുകുട്ടിയെ മനസിലാക്കാൻ പ്രഭാകർ ശ്രമിക്കുന്നുണ്ട്. ജോർജുകുട്ടിയോടും കുടുംബത്തോടും ശരിക്കും പ്രഭാ​കറിന് സഹതാപമൊന്നുമില്ലെന്ന് പറയുകയാണ് സിദ്ദിഖ് ഇപ്പോൾ. ദൃശ്യം 3 പ്രൊമോഷന്റെ ഭാ​ഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

"ജോർജുകുട്ടിയോടും കുടുംബത്തോടും ശരിക്കും പ്രഭാ​കറിന് സഹതാപമൊന്നുമില്ല. ഒരു മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദന അയാൾക്ക് എപ്പോഴുമുണ്ടാകും. മകനെ നഷ്ടപ്പെട്ടു, എന്ന് പറയുന്ന വേദന എപ്പോഴുമുണ്ടാകും. ജോർജുകുട്ടിയോട് അങ്ങനെ സഹതാപം തോന്നേണ്ട കാര്യമൊന്നുമില്ല. ചിതാഭസ്മം തന്നതിന്റെ പേരിലുള്ള നന്ദിയുണ്ടാകും.

സഹതാപം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ ജോർജുകുട്ടിയായി വരുന്നത് മോഹൻലാൽ അല്ലേ, അപ്പോൾ അതിനോടുള്ള ഒരു പരി​ഗണന ചിലപ്പോൾ കൊടുത്തു എന്ന് വരും".- സിദ്ദിഖ് പറഞ്ഞു.

റോഷനാണ് ചിത്രത്തിൽ ഗീത പ്രഭാകറിന്റെയും പ്രഭാകറിന്റെയും മകനായ വരുൺ പ്രഭാകർ ആയെത്തിയത്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 3 മെയ് 21 നാണ് റിലീസിനെത്തുന്നത്. മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Cinema News: Actor Sidhique talks about Drishyam 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊച്ചി മെട്രോ' പേരുമാറ്റം ആലോചനയിലില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശ് പ്രസിഡന്റ്

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍ രണ്ടാം റൗണ്ടില്‍

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പലില്‍ 6 ഇന്ത്യാക്കാര്‍, ടാറ്റയും അദാനിയും ഇനി മിസൈലും നിര്‍മ്മിക്കും?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍