സിദ്ദിഖും കുടുംബവും  ഇൻസ്റ്റ​ഗ്രാം
Entertainment

സാപ്പിയുടെ വേർപാടിന്റെ കണ്ണീരൊപ്പാൻ കുഞ്ഞുമാലാഖ എത്തി: സിദ്ദിഖ് മുത്തച്ഛനായി

ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖിന് കുഞ്ഞ് പിറന്നു. ഷാഹിന്റെ ഭാര്യ ഡോ.അമൃത ദാസാണ് സന്തോഷവാർത്ത പങ്കുവച്ചത്. പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. ദുവ ഷഹീൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സിദ്ദിഖിന്റെ മകൻ സാപ്പിയുടെ അകാലവേർപാടിയിന്റെ വേദനയിലായിരുന്ന കുടുംബത്തിന് സാന്ത്വനമായാണ് കുഞ്ഞ് മാലാഖയുടെ വരവ്.

"രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ വീട് അൽപം കൂടി വളർന്നിരിക്കുന്നു. ദുവ ഷഹീൻ എന്ന മകളുടെ വരവോടെ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു,- മകളുടെ കാലിൽ വിവാഹമോതിരങ്ങൾ അണിയിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമായിരുന്നു അമൃതയുടെ കുറിപ്പ്. ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

SCROLL FOR NEXT