നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഏറെ കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്ന മകളുമുണ്ട്. മലയാളികള്‍ക്ക് ഏറെ പരിചിതരാണ് കൃഷ്ണ കുമാറിന്റെ കുടുംബം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
അപ്പൂപ്പനുമായുള്ള അടുപ്പത്തെക്കുറിച്ച് അഹാന പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്ത് സന്തോഷമുണ്ടായാലും ആദ്യം പറയുന്നത് അപ്പൂപ്പനോടും അമ്മൂമ്മയോടും ആണെന്നായിരുന്നു മുമ്പ് അഹാന പറഞ്ഞത്. അപ്പൂപ്പന്റെ മരണത്തില്‍ വേദന പങ്കുവച്ചു കൊണ്ട് അഹാനയും ദിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
വര്‍ഷങ്ങളോളം മസ്‌കറ്റില്‍ ബിസിനസ് നടത്തിയിട്ടുണ്ട് രംഗനാഥന്‍. പിന്നീട് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്‌ളോഗുകളിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തും അച്ഛനൊപ്പം ആശുപത്രിയിലായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.
അപ്പൂപ്പന്റെ വിയോഗത്തില്‍ കൊച്ചുമകള്‍ തന്‍വി പങ്കുവച്ച കുറിപ്പ് വിങ്ങലാവുകയാണ്. സിമിയുടെ മകളായ തന്‍വി സോഷ്യല്‍ മീഡിയയിലെ താരമാണ്. കൃഷ്ണ കുമാറിന്റെ കുടുംബത്തിന്റെ വ്‌ളോഗുകളിലും സിമിയെത്താറുണ്ട്. കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തന്‍വി. പൂര്‍ണഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ തന്‍വിയ്ക്ക് സാധിക്കില്ല.
S Ranganathan, father of Sindhu Krishna, passes away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates