മാളൂട്ടിയിലെ രം​ഗം, അഭയ ഹിരൺമിയി/ ഇൻസ്റ്റ​ഗ്രാം 
Entertainment

മാളൂട്ടിയിലെ ആ കുഞ്ഞിവാവയായി എത്തിയത് അഭയ ഹിരൺമയി; ചർച്ചയായി പോസ്റ്റ്

ജയറാമിന്റേയും ഉർവശിയുടേയും മകളായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യറാമിനേയും ഉർവശിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലിയാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത്. സിനിമയിലെ മൗനത്തിൻ ഇടനാഴിയിൽ എന്നു തുടങ്ങുന്ന ​ഗാനത്തിനിടയിൽ കുഞ്ഞുമാളൂട്ടിയേയും കാണിക്കുന്നുണ്ട്. ആ കുഞ്ഞായി എത്തിയത് മലയാളത്തിലെ പ്രമുഖ ​ഗായികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​

ജയറാമിന്റേയും ഉർവശിയുടേയും മകളായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗായിക അഭയ ഹിരൺമയിയാണ് കുഞ്ഞുമാളൂട്ടിയായി എത്തിയത്. ഫെയ്സ്ബുക്ക് ​ഗ്രൂപ്പായ മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസിലാണ് ഇതുസംബന്ധിച്ച് പോസ്റ്റുകൾ വന്നത്. അഭയ ഹിരൺമയി തന്നെയാണ് ഒരു അഭിമുഖത്തിൽ തന്റെ സിനിമാഅരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.

അന്ന് ആറുമാസമായിരുന്നു ഹിരൺമയിയുടെ പ്രായം. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഭരതൻ ഒരു കുഞ്ഞുടുപ്പ് സമ്മാനിച്ചതായി അമ്മ പറഞ്ഞതും ഹിരൺമയി ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫെയ്സ്ബുക്ക് ​ഗ്രൂപ്പിലെ പോസ്റ്റ് ചർച്ചയായതോടെ അത് താൻ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അഭയ രം​ഗത്തെത്തി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് താരം പോസ്റ്റ് പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം