ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

"എന്റെ വരൻ ആരാ?", "വരനെവിടെ?", 3 തവണ ഉറപ്പിച്ച വിവാഹം; രസകരമായ വിഡിയോ പങ്കുവച്ച് അമൃത സുരേഷ് 

ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ വിശകലനം ചെയ്തുള്ള വിഡിയോ ആണിത്

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ വരുന്ന തന്റെ വിവാഹവാർത്തകളോട് പ്രതികരിച്ചുകൊണ്ട് രണ്ട് വർഷം മുൻപ് ചെയ്തൊരു രസകരമായ വിഡിയോ പങ്കുവച്ച് ​ഗായിക അമൃത സുരേഷ്. "അമൃത സുരേഷ് വീണ്ടും വിവാഹിതയാകുന്നു, സന്തോഷം പങ്കുവച്ച് താരം" എന്ന തലക്കെട്ടാണ് അമൃത വായിക്കുന്നത്, ഇത് വായിച്ചയുടൻ ' ആരായിരിക്കും വരൻ' എന്ന സംശയവും അമൃത പങ്കുവയ്ക്കുന്നുണ്ട്. തന്നെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തകളെ വിശകലനം ചെയ്തുള്ള വിഡിയോ ആണിത്. 

"എന്റെ വരനാരാ?", "വരനെവിടെ?" എന്നെല്ലാം വാർത്ത കേൾക്കുന്നതിനിടെ അമൃത ചോദിക്കുന്നതും കേൾക്കാം. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നെന്നും സന്തോഷവാർത്ത ഉടനെ അറിയിക്കാമെന്നും കുറിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് പിന്നാലെയായിരുന്നു അമൃതയുടെ വിവാഹവാർത്ത പ്രചരിച്ചത്. എന്നാൽ എ ജി പ്രൊഡക്ഷൻസിന്റെ ലോഞ്ചിന്റെ സമയത്ത് താൻ കുറിച്ച പോസ്റ്റാണ് തെറ്റിദ്ധരിച്ച് വിവാഹവാർത്തയായി പുറത്തുവന്നതെന്ന് അമൃത വിശദീകരിച്ചു. 

സ്‌കുളിലെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഫോട്ടോ ചേർത്താണ് മറ്റൊരു വിഡിയോയിൽ വിവാഹവാർത്ത എത്തിയിരിക്കുന്നത്. "ഈ കല്യാണവാർത്ത പറയുകയാണെങ്കിൽ, എന്റെ കല്യാണം മൂന്ന് നാല് പ്രാവശ്യം നിശ്ചയിച്ചിട്ടുണ്ട്. ഒന്ന് സാംസണൊപ്പമുള്ള വിഡിയോ ഉപയോഗിച്ച് ഇവൾ ഇത്രം തരംതാഴാൻ പാടില്ലായിരുന്നു എന്ന് വിമർശിച്ചിരുന്നു. അതിന് പിന്നാലെ സാംസണിന്റെ കൂടെ എന്റെ കല്യാണം ഉറപ്പിച്ചായിരുന്നു. പാവം സാംസണ് നല്ലോരു ഭാര്യയും കുട്ടിയുമൊക്കെ ഉള്ളതാണ്. എന്റെ അമൃതംഗമയിലെ ലീഡ് സിങ്ങറാണ്. അതിനുശേഷം എന്റെ സ്വന്തം അനിയൻ, ഫസ്റ്റ് കസിന്റെ കൂടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ അവന്റെ കൂടെ കല്യാണം കഴിഞ്ഞെന്ന് വാർത്ത വന്നു. ഞങ്ങളുടെ അമൃതംഗമയിലെ ഡ്രമ്മൻ സിദ്ധാർത്ഥ്, സിദ്ദു എനിക്ക് ശരിക്കും അനിയൻകുട്ടിയാണ്, വളെരെ ചെറിയ കുട്ടിയാണ് സിദ്ദു. ഞങ്ങൾ രണ്ടുപേരും കൂടെ ഒരു ഷൂട്ടിനിടയിൽ പാട്ട് പാടിയിരുന്നു, അതിനുശേഷം ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിരുന്നു", അമൃത വിഡിയോയിൽ പറഞ്ഞു.

‘എന്റെ ദൈവമേ, 2 വർഷം മുൻപ് വരനെ തപ്പി നടന്ന ഒരു വിഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ രസകരമായ പോസ്റ്റ്. ‘ഇത് കണ്ടോ’ എന്ന് ജീവിതപങ്കാളി ഗോപി സുന്ദറിനെ ടാഗ് ചെയ്ത് അമൃത ചോദിക്കുന്നുമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പഞ്ചസാരയിൽ ഉറുമ്പ് വരാതെ നോക്കാം

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

SCROLL FOR NEXT