ചിത്രം: ഫേസ്ബുക്ക് 
Entertainment

'നീയാണോടാ ഷാജി പാപ്പൻ?' വിഡിയോയിൽ തകർത്ത് പാപ്പുവും പൂപ്പനും  

"എന്റെ പേര് പാപ്പൻ" എന്ന പാപ്പുവിന്റെ ഡയലോ​ഗാണ് വിഡിയോയിൽ ഹൈലൈറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

​മകൾ പാപ്പുവിനൊപ്പം ​ഗായിക അമൃത സുരേഷ് പങ്കുവച്ച ഷാജി പാപ്പൻ സ്പെഷ്യൽ വിഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്.  ‘ആട്’ സിനിമയിലെ ഷാജി പാപ്പനായാണ് പാപ്പു വിഡിയോയിൽ. ഒപ്പമുള്ള അമ്മ അമൃതയ്ക്ക് പൂപ്പൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. 

'നീയാണോടാ ഷാജി പാപ്പൻ?' എന്ന ചോദ്യവുമായാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീശ പിരിച്ചാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. കുറ്റി മീശത്തുമ്പ് പിരിച്ചുകാട്ടി "എന്റെ പേര് പാപ്പൻ" എന്ന പാപ്പുവിന്റെ ഡയലോ​ഗാണ് വിഡിയോയിൽ ഹൈലൈറ്റ്. ജയസൂര്യയേയും വിജയ് ബാബുവിനേയും ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചത്.

അമൃത സുരേഷിന്റേയും നടൻ ബാലയുടേയും മകളാണ് അവന്തിക എന്ന പാപ്പു. സോഷ്യൽമീഡിയയിൽ നിറയെ ആരാധകരുള്ള പാപ്പുവിന് 'പാപ്പൂ ആൻഡ് ഡ്രാൻഡ്മ' എന്നപേരിൽ യൂട്യൂബ് ചാനലുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്