ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ് എസ് ആണ് വരൻ. ഇരുവരുടെയും രജിസ്റ്റർ വിവാഹമാണ്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഒന്നിച്ച് വിവാഹ സർട്ടിഫിക്കറ്റ് പിടിച്ച് നിൽക്കുന്ന ചിത്രങ്ങള്‍ ആര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
അഭിഷേകിനെ ടാഗ് ചെയ്ത് '3/10/ 2025/' എന്ന തീയതിയോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പച്ചയില്‍ കസവ് പ്രിന്റോടു കൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളില്‍ ആര്യയുടെ വേഷം. ലളിതമായ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.
ഫ്ലോറൽ പ്രിന്റുള്ള ഷര്‍ട്ടും മുണ്ടുമാണ് അഭിഷേകിന്റെ വേഷം. ഒട്ടേറപ്പേര്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. സിത്താര കൃഷ്ണകുമാർ, ജ്യോത്സന, ദീപ്ദി വിധുപ്രതാപ്, ഹരിശങ്കർ തുടങ്ങിയവരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. ‘സഖാവ്’ എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയ ഗായികയാണ് ആര്യ.
പിന്നാലെ, കവിതയെച്ചൊല്ലി വിവാദങ്ങളുമുയർന്നു. പിന്നീട് കോവിഡ് കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കവര്‍ സോങ്ങുകളിലൂടെ ആര്യ വീണ്ടും ശ്രദ്ധ നേടി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ പങ്കുവച്ചിരുന്നു. ‘ജീന്‍സ്’ എന്ന ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ‘കണ്ണോട് കാൺപതെല്ലാം’ എന്ന പാട്ടിന്റെ കവറിലൂടെ ആര്യ കൂടുതല്‍ ശ്രദ്ധേയയായി. ഏതാനും സിനിമകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates