ഡെമി ലൊവാറ്റോ/ ഫേസ്ബുക്ക് 
Entertainment

കന്യകാത്വം പോയത് ബലാത്സംഗത്തില്‍; തുറന്നുപറഞ്ഞ് ഗായിക

'ഡെമി ലൊവാറ്റോ: ഡാൻസിംഗ് വിത്ത് ദ ഡെവിൾ' എന്ന ഡോക്യുമെന്ററി സീരീസിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൗമാരത്തിൽ പീഡനത്തിന് ഇരയായെന്നും തന്റെ കന്യകാത്വം നഷ്ടപ്പെട്ടതായും ഗായിക ഡെമി ലൊവാറ്റോയുടെ വെളിപ്പെടുത്തൽ. 2018 ജൂലൈയിൽ ബലാത്സംഗത്തിന് ഇരയായെന്നും ഡെമി പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരനാണ് തന്നെ ചൂഷണത്തിന് ഇരയാക്കിയതെന്നും ​ഗായിക തുറന്നുപറഞ്ഞു. 

മയക്കുമരുന്ന് ലഹരിയിലായിരുന്ന ഒരു രാത്രിയിലാണ് ബലാത്സംഗത്തിന് ഇരയായതെന്ന് ഡെമി പറയുന്നു. "ഞാൻ അമിതലഹരിയിലായിരുന്നു എന്നുമാത്രമല്ല, എന്നെ മുതലെടുക്കുകയായിരുന്നു", 'ഡെമി ലൊവാറ്റോ: ഡാൻസിംഗ് വിത്ത് ദ ഡെവിൾ' എന്ന തന്റെ ഡോക്യുമെന്ററി സീരീസിലാണ് ഇക്കാര്യങ്ങൾ അവർ വെളിപ്പെടുത്തിയത്. 
 
“അവർ എന്നെ കണ്ടെത്തിയപ്പോൾ ഞാൻ നഗ്നന്നയായിരുന്നു, നീലനിറമായിരുന്നു എനിക്ക്. അയാൾ എന്നെ മുതലെടുത്തതിനുശേഷം അക്ഷരാർത്ഥത്തിൽ മരിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. ഞാൻ ആശുപത്രിയിൽ ഉറക്കമുണർന്നപ്പോൾ അവർ ചോദിച്ചു സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന്. അയാൾ എന്റെ മുകളിൽ കിടക്കുന്നത് ഒരു മിന്നായം പോലെ എനിക്കോർമ്മയുണ്ട്. അതോർ ഞാൻ 'യെസ്' എന്ന് ഉത്തരം നൽകി. പിന്നീട് ഒരു മാസം കഴിഞ്ഞാണ് എന്റെ സമ്മതത്തോടെ ഒരു തീരുമാനത്തിലെത്താനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ എന്ന് മനസ്സിലായത്",  ഡെമി പറഞ്ഞു.

ആ രാത്രിയെക്കുറിച്ച് മാത്രമല്ല മുമ്പുണ്ടായ ഒരു ലൈംഹികാതിക്രമത്തെക്കുറിച്ചും സീരീസിൽ ഡെമി വിവരിക്കുന്നുണ്ട്. "കൗമാരപ്രായത്തിലും ഞാൻ സമാനമായ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്. ബലാത്സംഗത്തിൽ എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടു", അവർ പറഞ്ഞു. തന്നെ ആക്രമിച്ചയാൽ ഒരിക്കലും അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ