പള്ളിപ്പാട് ദേവദാസ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഗായകൻ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു

കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ​ഗായകൻ പള്ളിപ്പാട് ദേവദാസ് അന്തരിച്ചു. 54 വയസായിരുന്നു. ആമാശയ കാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. 

മിമിക്സ്‌ ഗാനമേളയിലൂടെയാണ് ദേവദാസ് സം​ഗീത പ്രേമികളുടെ ഹൃദയം കവരുന്നത്. ഒരേസമയം ആണിന്റേയും പെണ്ണിന്റേയും ശബ്ദത്തിൽ അദ്ദേഹം പാടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹം നിരവധി ​ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നാട്ടില്‍ രേവതി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് നടത്തുന്നുണ്ടായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിരുന്നു. കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ് ആണ് ഭാര്യ. ദേവദത്ത് മകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി

'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം