ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല', ശബ്ദം നഷ്ടപ്പെട്ടെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ; ആശ്വാസവാക്കുകളുമായി ആരാധകർ

15 ദിവസം ശബ്ദത്തിന് വിശ്രമം നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ ​ഗായകൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ശബ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് 15 ദിവസം ശബ്ദത്തിന് വിശ്രമം നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്. 15 ദിവസത്തെ വോയ്സ് റെസ്റ്റ്'- എന്നാണ് ഹരീഷ് കുറിച്ചത്. 

അതിനു പിന്നാലെ ആശ്വാസ വാക്കുകളുമായി നിരവധി ആരാധകരാണ് എത്തിയത്. ഗായകനോട് മിണ്ടാതിരിക്കാൻ പറഞ്ഞാലുള്ള അവസ്ഥ എന്താണ്. സാരമില്ല 15 ദിവസം മിണ്ടാതിരുന്നു ഇഷ്ടമുള്ള പാട്ടുകൾ കേൾക്കൂ.ആ ശബ്ദം കേൾക്കാൻ ഞങ്ങളും കാത്തിരിക്കാം.- എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. 

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഹരീഷും സിത്താര കൃഷ്ണകുമാറും ഉൾപ്പടെയുള്ള ​ഗായകർ യൂറോപ്യൻ ട്രിപ്പിന് പോയിരുന്നു. യുകെയിലും അയർലൻഡിലുമായി നിരവധി ഷോകളിൽ ഇവർ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT