Rimi Tomy wedding വിഡിയോ സ്ക്രീൻഷോട്ട്
Entertainment

റിമിയെ മിന്നുകെട്ടി ലിബിൻ; വെള്ള ​ഗൗണിൽ മാലാഖയെപ്പോലെ ​ഗായിക, ആശംസകൾ നേർന്ന് ആരാധകരും

നിരവധി ആരാധകരാണ് റിമിയ്ക്കും ലിബിനും വിവാഹ ആശംസകൾ നേരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയ ​ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം. വെള്ള നിറത്തിലെ ​ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അടുത്തിടെയാണ് താൻ വീണ്ടും വിവാഹതിയാകാൻ പോകുന്നുവെന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി പങ്കുവച്ചത്. 'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങള്‍ ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കും.

അവന്‍റെ സമയക്രമത്തില്‍ വിശ്വസിച്ചും അവന്‍റെ അനുഗ്രഹങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചും മനോഹരമായ ആ പുതിയ തുടക്കത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു.- എന്നാണ് വിവാഹത്തിന് മുൻപ് ലിബിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് റിമിയ്ക്കും ലിബിനും വിവാഹ ആശംസകൾ നേരുന്നത്.

Singer Rimi Tomy has got married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഹാട്രിക് ഹിറ്റടിച്ചിട്ടും സൂര്യയെ വിട്ടൊഴിയാതെ കങ്കുവ, ഡിസാസ്റ്റർ വേഷത്തിന് 2 വയസ്; ഇതാണ് തിരിച്ചുവരവ്!

'സാര്‍, എനിക്ക് ഓര്‍മയില്ല'! ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ചിരി പടര്‍ത്തി വൈഭവ് (വിഡിയോ)

'ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല'; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമ

മുട്ട പുഴുങ്ങാൻ അറിയാമെന്ന് കരുതല്ലേ! ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം