സയനോര ഫിലിപ്പ് ഫെയ്സ്ബുക്ക്
Entertainment

'ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ'; വിമർശകരെ അതേ നാണയത്തിൽ തിരിച്ചടിച്ച് സയനോര

മകൾ സെന ചേദിച്ച ചില ചോദ്യങ്ങളെ കുറിച്ചാണ് അന്ന് താരം എഴുതിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പങ്കുവച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനം നേരിട്ടതിന് പിന്നാലെ അതേ നാണയത്തിൽ തിരിച്ചടിച്ച് ​ഗായിക സയനോര ഫിലിപ്പ്. നേരത്തെ ഫെയ്‌സ്‌ബുക്കിൽ തന്നെ പോസ്റ്റ് ചെയ്‌ത കുറിപ്പ് വീണ്ടും പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. മകൾ സെന ചേദിച്ച ചില ചോദ്യങ്ങളെ കുറിച്ചാണ് അന്ന് താരം എഴുതിയിരുന്നത്. പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാൾ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാൽ സന്തോഷം’, എന്ന കുറിപ്പോടെയാണ് സയനോര പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്.

സയനോരയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്

അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ഗോഡ് ശ്രീകൃഷ്ണൻ ആണ് പോലും. എനിക്കും ഇഷ്ടാ ശ്രീകൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്കൂൾ വിട്ട് വന്ന സെന കുറേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ വിടർന്ന കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു, ‘‘വാവാ ഗോഡ് ഒരേ ഒരാൾ മാത്രമേയുള്ളു. ആ ഗോഡ് പക്ഷേ കുറേ വേഷത്തിൽ ഇരിക്കുന്നുവെന്നേയുള്ളു. ഫാത്തിമ ഗോഡിനെ അല്ലാഹ് എന്നു വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും. നമ്മൾ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്നും വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവാ’’. ഇതു കേട്ടപ്പോഴാണ് മൂപ്പർക്ക് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ചുടീവിയിലെ ലിറ്റിൽ കൃഷ്ണ കാണാൻ ഓടി.

'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളേയും.. ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല'- എന്ന് പ്രതിഷ്ഠാ ദിനം സയനോര ഫെയ്‌സ്ബുക്കിൽ കുറിച്ചത് വലിയ ചർച്ചയായിരുന്നു. താരത്തിന്റെ കുറിപ്പിനെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രമുഖരടക്കം നിരവധി ആളുകൾ രം​ഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും