ശാരദയും ബ്രാജ് കിഷോര്‍ സിന്‍ഹയും  ഫെയ്സ്ബുക്ക്
Entertainment

'ഞാന്‍ ഉടനെ നിങ്ങള്‍ക്കരികിലെത്തും': ഭര്‍ത്താവിന് കൊടുത്ത വാക്ക് പാലിച്ചു, പ്രിയതമന് പിന്നാലെ ശാരദയും

സെപ്റ്റംബറില്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു ബ്രാജിന്റെ അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ധികം വൈകില്ല, ഉടനെ ഞാന്‍ നിങ്ങള്‍ക്കരികില്‍ എത്തും.- ഭര്‍ത്താവ് ബ്രാജ് കിഷോര്‍ സിന്‍ഹയ്ക്ക് ഗായിക ശാരദ സിന്‍ഹ അവസാനമായി നല്‍കിയ വാക്കാണ് ഇത്. ഭര്‍ത്താവിന് കൊടുത്ത ഉറപ്പ് പോലെ അധികം വൈകാതെ ശാരദയും വിടപറഞ്ഞിരിക്കുകയാണ്. സെപ്റ്റംബറില്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു ബ്രാജിന്റെ അന്ത്യം.

ഒക്ടോബര്‍ ഒന്നിന് തന്റെ പിറന്നാള്‍ ദിനത്തിലാണ് ഭര്‍ത്താവുമായുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ച് ശാരദ കുറിപ്പ് പങ്കുവച്ചത്. എന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം അദ്ദേഹം ഒച്ചയുണ്ടാക്കാതെ എഴുന്നേല്‍ക്കും. എനിക്കായി റോസാപ്പൂവും പ്രഭാതഭക്ഷണവും വാങ്ങിവെച്ച് ഞാന്‍ എഴുന്നേല്‍ക്കുന്നതും കാത്തിരിക്കും. ഞാന്‍ ഉണര്‍ന്ന ഉടനെ എനിക്ക് പൂക്കള്‍ സമ്മാനിച്ച് പിറന്നാള്‍ ആശംസകള്‍ അറിയിക്കും.- ശാരദ സിന്‍ഹ കുറിച്ചു.

സെപ്റ്റംബര്‍ 17നാണ് ഇരുവരും അവസാനമായി കണ്ടത്. അവസാന കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. സെപ്റ്റംബര്‍ 17 വൈകിട്ടാണ് ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്. പോകുന്നതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മൂന്നു ദിവസത്തില്‍ ഞാന്‍ വരും ദയവായി നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കണം എന്ന്. എനിക്കൊരു പ്രശ്‌നവും ഉണ്ടാകില്ല, നീ ആരോഗ്യവതിയായി ഇരിക്കണം, വേഗം തിരിച്ചുവരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയമത്രയും അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അത് അവസാന കൂടിക്കാഴ്ചയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നോ? എനിക്കിപ്പോഴും അദ്ദേഹത്തിന്റെ സാമിപ്യം അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ നിശബ്ദതയും ശൂന്യതയും എന്നെ കൊല്ലുകയാണ്. ഈ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ നിറകണ്ണുകള്‍ നിങ്ങള്‍ക്ക് കാണാനാകും. ഞാന്‍ അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നു. ഞാന്‍ ഉടനെ അദ്ദേഹത്തിന് അരികിലേക്ക് വരുമെന്ന്. അതാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.- ശാരദ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT