Entertainment

കീര്‍ത്തി സുരേഷിന്റെ 'സൈറണ്‍', ബോളിവുഡില്‍ ഹിറ്റായ 'ആര്‍ട്ടിക്കിള്‍ 370'; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

ഈ ആഴ്ച ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടിയ ആര്‍ട്ടിക്കിള്‍ 370, സൈറണ്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ ആഴ്ച ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍.

ആര്‍ട്ടിക്കിള്‍ 370

യാമി ഗൗതവും പ്രിയ മണിയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിത്യ ധര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഏപ്രില്‍ 19ന് ജിയോ സിനിമയിലൂടെയാണ് ചിത്രം എത്തുക.

സൈറണ്‍

ജയം രവിയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സൈറണ്‍. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ 19ന് ചിത്രം എത്തും.

സൈലന്‍സ് 2: ദി നൈറ്റ് ഔള്‍ ബാര്‍ ഷൂട്ടൗട്ട്

2021ല്‍ പുറത്തിറങ്ങിയ സൈലന്‍സിന്റെ രണ്ടാം ഭാഗം. മനോജ് ബാജ്‌പെയി, പ്രാജി ദേശായി, സഹില്‍ വൈദ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അബന്‍ ബറൂച്ച സംവിധാനം ചെയ്ത ചിത്രം സീ5 ലൂടെ ഏപ്രില്‍ 16ന് കാണം.

കാം ചാലു ഹേ

യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം. രാജ്പാല്‍ യാഥവ്. ജിയ മനേക്, കുരംഗി നാഗ് രാജ് എന്നിവരാണ് പ്രധാന വേത്തിലെത്തിയത്. ഏപ്രില്‍ 19ന് സി 5ല്‍ സ്ട്രീമിങ് ആരംഭിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിബല്‍ മൂണ്‍: പാര്‍ട് 2- ദി സ്‌കാര്‍ഗിവണ്‍

സാക് സ്‌നൈഡര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് റിബല്‍ മൂണ്‍: പാര്‍ട് 2- ദി സ്‌കാര്‍ഗിവണ്‍. ആന്റണി ഹോപ്കിങ്‌സ്, സോഫിയ ബൗടെല്ല, ചാര്‍ളി ഹന്നം തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഏപ്രില്‍ 19ന് സ്ട്രീമിങ് ആരംഭിക്കും.

ഔര്‍ ലിവിങ് വേള്‍ഡ്

ഡോക്യുസീരീസാണ് ഔര്‍ ലിവിങ് വേള്‍ഡ്. നെറ്റ്ഫ്‌ളിക്‌സില്‍ ഏപ്രില്‍ 17 മുതല്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT