ശിവകാർത്തികേയൻ 
Entertainment

'ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാനുണ്ടായിരുന്നു'; സന്തോഷം പങ്കുവച്ച് ശിവകാർത്തികേയൻ

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് പ്രിയതാരം.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട് താരം. ഭാര്യയ്ക്കും മക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളെല്ലാം ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് പ്രിയതാരം.

ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിവകാർത്തികേയനും ഭാര്യ ആരതിയ്ക്കും ഒരു മകൻ കൂടി ജനിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞിന് പവൻ എന്നാണ് താരം പേരിട്ടിരിക്കുന്നത്. ശിവകാർത്തികേയൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പേരിടൽ ചടങ്ങിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

"ആരതി, ഓപ്പറേഷൻ തിയറ്ററിൽ നിന്റെ അരികിൽ ഞാൻ ഉണ്ടായിരുന്നു, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നീ എന്തൊക്കെ സഹിച്ചുവെന്ന് ഞാൻ കണ്ടു. എനിക്കുവേണ്ടി, ഈ മനോഹരമായ ലോകം സൃഷ്ടിക്കുന്നതിനായി വേദന സഹിച്ചതിന് ഞാൻ എന്നേക്കും നിന്നോട് നന്ദിയുള്ളവനാണ്. ലവ് യു. ആരാധന, ​ഗു​ഗൻ, പവൻ" - എന്നാണ് വിഡിയോ പങ്കുവച്ച് ശിവകാർത്തികേയൻ കുറിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിവകാർത്തികേയന്റെ മറ്റ് രണ്ട് മക്കളാണ് ആരാധനയും ​ഗു​ഗനും. നിരവധി പേരാണ് ശിവകാർത്തികേയനും കുടുംബത്തിനും ആശംസകൾ നേരുന്നത്. അമരൻ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി