Basil Joseph ഇന്‍സ്റ്റഗ്രാം
Entertainment

'ബേസില്‍ ചേട്ടനോ? ഇത് മീന്‍ വിക്കാന്‍ വരുന്ന യൂസുഫ് കാക്കയാണ്'; മോളേ നീ കേരളത്തിലോട്ട് വാ എന്ന് നടന്റെ മറുപടി, വിഡിയോ

ബേസില്‍ ചേട്ടനോ, അങ്ങനൊരു സിനിമാ നടനേയില്ല

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി അച്ഛനും മോളും. നടന്‍ ബേസില്‍ ജോസഫിനെക്കുറിച്ച് അച്ഛനും മകളും സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. രസകരമായ വിഡിയോക്ക് കമന്റുമായി ബേസില്‍ ജോസഫ് തന്നെ എത്തിയതോടെ സംഭവം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

ഇസാന ജെബിന്‍ ചാക്കോ എന്ന അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ അച്ഛന്‍ മകളോട് മോഹന്‍ലാല്‍ ചേട്ടനെയാണോ ഇഷ്ടം, മമ്മൂട്ടി ചേട്ടനെയാണോ ഇഷ്ടം, സുരേഷ് ഗോപി ചേട്ടനെയാണോ ഇഷ്ടം, അതോ ബേസില്‍ ചേട്ടനെയാണോ ഇഷ്ടം എന്ന് ചോദിക്കുന്നതും മകള്‍ മറുപടി നല്‍കുന്നതുമാണുള്ളത്.

ബേസില്‍ ചേട്ടനോ അതാരാ പപ്പേ, അങ്ങനൊരു സിനിമാ നടനേയില്ല എന്നായിരുന്നു മകളുടെ മറുപടി. ബേസില്‍ എന്ന സിനിമ നടനെക്കുറിച്ച് കേട്ടിട്ടില്ല, കണ്ടിട്ടില്ല, അറിയത്തില്ല എന്ന് കുട്ടി തറപ്പിച്ച് പറഞ്ഞതോടെ മകളെ ഒന്ന് എഡ്യുക്കേറ്റ് ചെയ്തുകളയാം എന്ന് കരുതിയ അച്ഛന്‍ ഗൂഗിളില്‍ ബേസില്‍ ജോസഫ് എന്ന് തിരയും നടന്റെ ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തു.

ബേസിലിനെ ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുമെന്നാണ് അച്ഛന്‍ കരുതിയത്. ആളെ കുട്ടി തിരിച്ചറിഞ്ഞു, പക്ഷെ നടന്‍ ബേസില്‍ ജോസഫിനെയല്ലെന്ന് മാത്രം. 'ഇതിനെ ഞാന്‍ കണ്ടിട്ടുണ്ട്. സിനിമയിലൊന്നുമല്ല, വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന യുസഫ് കാക്കയാണ്. ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂട്ടിയുടെ പുറകില്‍ വലിയ പെട്ടി മീന്‍ പാത്രവുമുണ്ടാകും' എന്നായിരുന്നു കുസൃതി കുടുക്കയുടെ മറുപടി.

വിഡിയോ വൈറലായതോടെ ബേസില്‍ ജോസഫ് തന്നെ കമന്റുമായെത്തി. 'എടി മോളേ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാം. രണ്ടു കിലോ മത്തിയും കൊണ്ടുവരാം' എന്നായിരുന്നു ബേസിലിന്റെ മറുപടി. കുട്ടിയുടെ മറുപടികളും ബേസിലിന്റെ കമന്റുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. കാര്യം വലിയ സംവിധായകനും നടനുമൊക്കെ ആളെങ്കില്‍ ബേസില്‍ ആളൊരു സിമ്പിളന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Small girl's banter with father about Basil Joseph gets viral. and the actor himself comes to comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗ കേസ്: രാഹുലിന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ ഡിജിസിഎ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്, അറിയാം ചടങ്ങുകള്‍; ആലപ്പുഴയിലും തിരുവല്ലയിലും പ്രാദേശിക അവധി

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT