റിമ കല്ലിങ്കല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Entertainment

'മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുമ്പോഴാണോ പുകവലി'; റിമ കല്ലിങ്കലിന് എതിരെ സൈബര്‍ ആക്രമണം

ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍' എന്ന ടാഗ്‌ലൈനില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം വ്യക്തിഹത്യ കമന്റുകളും നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ടിനു നേരേ സൈബര്‍ ആക്രമണം. 'ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍' എന്ന ടാഗ്‌ലൈനില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം വ്യക്തിഹത്യ കമന്റുകളും നിറയുന്നത്. പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിമയെ എന്നാല്‍ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകളും ധാരാളമുണ്ട്.

പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നും വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.  സമൂഹം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാര്‍ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തുഗുണം എന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.  ഈ കമന്റുകള്‍ക്കൊന്നും താരം മറുപടി നല്‍കിയിട്ടില്ല.

വൈല്‍ഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് 'ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍' എന്ന ടൈറ്റിലില്‍ ഒന്‍പതു ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചത്. ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21