Sneha Sreekumar, Athira D Nair 
Entertainment

കെഎസ്ആര്‍ടിസി ബസിലെ പടിയുടെ വീതി കുറച്ചത് കേന്ദ്രമെന്ന് ആതിര; ലേശം ഉളുപ്പ് ആകാമെന്ന് സ്‌നേഹ ശ്രീകുമാര്‍

കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സോഷ്യല്‍ മീഡിയ താരം ആതിര ഡി നായരെ പരിഹസിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. ആതിരയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചായിരുന്നു സ്‌നേഹയുടെ പ്രതികരണം.

'ലേശം ഉളുപ്പ്. കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ഫുള്‍ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു'' എന്നാണ് സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

''365 ദിവസം റേഷന്‍, മികച്ച വിദ്യാഭ്യാസം, മികച്ച ഗതാഗതം, അതു പറയുമ്പോള്‍ കെഎസ്ആര്‍ടിസി ബസിന്റെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നില്ലേ. എല്ലാ ദിവസവും റേഷനും കിറ്റും കിട്ടി. ഇതൊക്കെ ആരാ തന്നത്? എല്‍ഡിഎഫ് അല്ലേ? ആണോ? എന്നാല്‍ അല്ല. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതെല്ലാം നമുക്ക് വേണ്ടി ചെയ്തു തന്നത്'' എന്നായിരുന്നു ആതിരയുടെ പ്രസംഗം.

ആതിരയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോളുകളും വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. എല്‍ഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളെ കേന്ദ്രത്തിന്‍റേതാക്കി മാറ്റാനുള്ള ശ്രമമാണെന്നാണ് ആതിരയുടെ പ്രസംഗം നേരിടുന്ന വിമർശനം.

Sneha Sreekumar slams Athira D Nair for false claims about central government's achievments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT