Sobhita Dhulipala വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒരു വെല്ലുവിളിയായി തന്നെയാണ് ഞങ്ങൾ ഇതിനെ കണ്ടത്'; 'വേട്ടുവം' സിനിമയിലെ ആക്ഷൻ രം​ഗങ്ങളെക്കുറിച്ച് ശോഭിത

രതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശോഭിത എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വേട്ടുവ'ത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല ആണ് നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ശോഭിത.

'വേൾഡ് ഓഫ് വേട്ടുവം' ലോഞ്ചിൽ സംസാരിക്കുകയായിരുന്നു നടി. ചിത്രത്തിനായി മല്ലകമ്പ എന്ന ആയോധനകല പരിശീലിച്ചതിനെക്കുറിച്ചും ശോഭിത പങ്കുവച്ചു. സ്റ്റണ്ട് സീനുകൾ തങ്ങളൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്യുകയായിരുന്നുവെന്നും ശോഭിത പറഞ്ഞു. രതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശോഭിത എത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

"ഈ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകൾ എന്റെ മനസിനെയും ശരീരത്തെയും പുതിയ തരത്തിലുള്ള അവബോധങ്ങളിലേക്ക് കടത്തിവിട്ടു. ചില ആക്ഷൻ രംഗങ്ങൾ വർഷങ്ങളോളം, അതായത് 15- 20 വർഷത്തോളം ആയോധനകല പരിശീലിച്ചവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു.

റിഹേഴ്സലുകൾക്കായി സ്റ്റണ്ട് ഡബിൾസിന്റെ (ഡ്യൂപ്) സഹായം ഉണ്ടായിരുന്നെങ്കിലും, ഓരോ ചെറിയ സ്റ്റണ്ട് സീനുകളും സ്വയം ചെയ്യാൻ ഞങ്ങളെല്ലാവരും ശ്രദ്ധിച്ചു. ഞങ്ങൾ വളരെ മികച്ചൊരു ടീമായിരുന്നു, അതിനെ ഒരു വെല്ലുവിളിയായാണ് ഞങ്ങൾ ഏറ്റെടുത്തത്.

ഈ ആവേശകരമായ യാത്രയിലുടനീളം എന്റെ സുഹൃത്തുക്കളായി കൂടെ നിന്ന സിനിമയിലെ എല്ലാ ബോയ്സിനും പ്രത്യേക നന്ദി പറയുന്നു. എല്ലാവരും എന്നെ നന്നായി സപ്പോർട്ട് ചെയ്തു. അടുത്ത ലെവലിലേക്ക് പോകാൻ എല്ലാവരും എന്നെ നന്നായി പുഷ് ചെയ്തു.

ഇത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനകരമായ ഒന്നായിരുന്നു. എല്ലാവർക്കും നന്ദി. ഫിസിക്കലി ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള റോളുകൾ ചെയ്യാൻ എനിക്കിഷ്ടമാണ്. അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്പെയ്സ് എനിക്ക് ഈ സിനിമയിലുണ്ടായിരുന്നു".- ശോഭിത പറഞ്ഞു.

Sobhita Dhulipala talks about Vettuvam movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സും; പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ പ്ലസ്

ഇൻഡോർ ചെടികൾ വീട്ടിൽ എവിടെ വെക്കണം? സ്ഥലം തെറ്റിയാൽ 'പണി' കിട്ടും

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; പ്രതികള്‍ പിടിയില്‍

'ഞങ്ങള്‍ സൃഷ്ടിച്ച ലോകം'; വിശറിയിലടക്കം അഹാനയുടേയും നിമിഷിന്റേയും പേര്; വിവാഹ വേദിയിലൊളിപ്പിച്ച രഹസ്യങ്ങള്‍