Suresh Gopi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്തൊരു മോശമാണ് ഈ കാണിക്കുന്നത്, അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ഇപ്പോഴേ പരിശീലിക്കുകയാണോ ?'; സുരേഷ് ​ഗോപിക്ക് വിമർശനം

ചിലപ്പോൾ ഇത് വൻതോതിലുള്ള വിമർശനങ്ങൾക്കും കാരണമായി മാറാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമാ താരങ്ങളുടെയായാലും രാഷ്ട്രീയ- സാംസ്കാരിക നേതാക്കളുടെയായാലും പൊതുവിടങ്ങളിലുള്ള പെരുമാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആളുകളോട് എങ്ങനെയാണ് അവർ പെരുമാറുന്നത്, അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ചർച്ചയാകാറുണ്ട്.

ചിലപ്പോൾ ഇത് വൻതോതിലുള്ള വിമർശനങ്ങൾക്കും കാരണമായി മാറാറുണ്ട്. ഇപ്പോഴിതാ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ അത്തരത്തിലുള്ള ഒരു പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ് ​ഗോപിയുടെ വിഡിയോയാണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.

വേദിയിലിരിക്കുന്ന സുരേഷ് ​ഗോപി ടീപ്പോയിലിരിക്കുന്ന ​​ഗ്ലാസിലെ വെള്ളം എടുത്ത്, വേദിയിൽ വച്ച് തന്നെ കൈ കഴുകുന്നതാണ് വിഡിയോയിൽ കാണാനാവുക. വിഡിയോ എക്സിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുരേഷ് ​ഗോപിക്കെതിരെ വിമർശനങ്ങളുയർന്നത്. സുരേഷ് ​ഗോപിക്ക് തീരെ സിവിക് സെൻസ് ഇല്ലെന്നാണ് പലരും വിഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

'വളരെ മോശം പെരുമാറ്റം... വിദ്യാഭ്യാസം ഇല്ലാത്തവർ പോലും ഇത് ചെയ്യില്ല', 'അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ അദ്ദേഹം ഇപ്പോഴേ പരിശീലനം നടത്തുകയാണെന്ന് തോന്നുന്നു', 'ഒരു ബിജെപിക്കാരനിൽ നിന്ന് നിങ്ങൾ എങ്ങനെയാണ് സിവിക് സെൻസ് പ്രതീക്ഷിച്ചത് ?'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

എന്നാൽ സുരേഷ് ​ഗോപിയെ അനുകൂലിക്കുന്നവരും കുറവല്ല. 'അങ്ങനെ ചെയ്തതിൽ എന്താണ് കുഴപ്പം ? അദ്ദേഹത്തിന് ഒസിഡി പ്രോബ്ലം ഉണ്ടായിരിക്കാം', 'ആരെങ്കിലും ഷേക്ക് ഹാൻഡ് കൊടുത്തിട്ട് കൈ കഴുകിയതായിരിക്കും' എന്നൊക്കെയാണ് സുരേഷ് ​ഗോപിയെ അനുകൂലിക്കുന്നവർ കുറിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പൊതുചടങ്ങിൽ വെച്ച് ആപ്പിളുകൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞു നൽകിയ സംഭവത്തെക്കുറിച്ചും ആളുകൾ പരാമർശിക്കുന്നുണ്ട്. ഇതിന് മുൻപ് ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നടി കയാദു ലോഹറിന്റെ പെരുമാറ്റവും വിമർശനങ്ങൾക്ക് കാരണമായിരുന്നു. കുപ്പി വായില്‍ മുട്ടിച്ച് വെള്ളം കുടിച്ചതിനാണ് കയാദുവിനെതിരെ വിമർശനങ്ങളുയർന്നത്.

Social Media criticize against Suresh Gopi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 50 കിമി വേഗതയില്‍ ശക്തമായ കാറ്റ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍77 പേര്‍; ഹൈറിസ്‌ക് പട്ടികയില്‍ രണ്ടുപേര്‍: റൂട്ട്മാപ്പ് പുറത്ത്

അമിതമാകരുത്! മഴക്കാലത്ത് നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി; ഡയാലിസിസ് രോഗി മരിച്ചു

SCROLL FOR NEXT