Aadu 3 ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ പാണൻ അല്ല, പുലയൻ അല്ല, പറയൻ അല്ല!', എന്തൊരു വെറുപ്പിക്കൽ ആണ്'; 'ആട് 3'യിലെ ക്ലീറ്റസിനെതിരെ വിമർശനം

ചിലരാകട്ടെ ഈ കഥാപാത്രം പൂർണമായും അനാവശ്യമായിരുന്നുവെന്നും പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

നൂറ് കോടിയും കടന്ന് തിയറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ് ആട് 3. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയരുകയാണ്. ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് വിമർശനങ്ങളുയരുന്നത്. ക്യാപ്റ്റൻ ക്ലീറ്റസിന്റെ പല ഡയലോഗുകളും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചേർത്തതു പോലെയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

കഥയുടെ ഒഴുക്കിനോട് യോജിക്കാത്ത രീതിയിലുള്ള സംഭാഷണങ്ങളാണ് ക്ലീറ്റസ് ഉപയോഗിച്ചത് എന്നാണ് ചിലരുടെ വിലയിരുത്തൽ. ചിലരാകട്ടെ ഈ കഥാപാത്രം പൂർണമായും അനാവശ്യമായിരുന്നുവെന്നും പറയുന്നു. പ്രധാനമായും ധർമജൻ പറഞ്ഞ ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല” എന്ന ഡയലോഗും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

ഇത്തരം സംഭാഷണങ്ങൾ തമാശയായി തോന്നിയില്ലെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ പശ്ചാത്തലം പഴയ കാലഘട്ടമാണെന്ന വാദം മുന്നോട്ടുവെച്ചാലും, അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു ക്ലീറ്റസ് എന്നാൽ ആട് 3 യിൽ ആ കഥാപാത്രം വേണ്ട രീതിയിൽ വർക്ക് ആയില്ലെന്നും സിനിമാ പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ആദ്യഭാഗങ്ങളിലെ ധർമജന്റെ തമാശകൾ കണക്ട് ആയെന്നും അതേ രീതിയിൽ തന്ന സിനിമയിലുടനീളം കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം ജയസൂര്യ, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ആട് 3 ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

Cinema News: Social Media criticize Dharmajan Bolgatty's Aadu 3 movie character Captain Cleetus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

'കോമഡിയല്ല രാഷ്ട്രീയം, പൈസയൊക്കെ കരുതി വച്ചോ...‌‌'; രമേഷ് പിഷാരടിയ്ക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് ധർമജൻ

ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?

'യഥാർഥ ജീവിതത്തിലും ഇവർ നായകൻമാരായിരുന്നെങ്കിൽ, മൗനം ഐക്യദാർഢ്യമല്ല'; ട്രാൻസ്ജെൻഡർ ബില്ലിനെതിരെ പ്രതിഷേധിച്ച് നടി നേഘ ഷാഹിൻ

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

SCROLL FOR NEXT