Sarvam Maya 
Entertainment

'ബൈപോളാറും ഡിപ്രഷനും കോമഡിയല്ല, ചെയ്തത് ഒന്നാന്തരം വൃത്തികേട്'; 'സര്‍വ്വം മായയി'ലെ രംഗത്തിന് വിമര്‍ശനം

ഒരു ഡോക്ടര്‍ ഒരു കാരണവശാലും ഇമ്മാതിരി ഒരു വൃത്തികേട് കാണിക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി നായകനായ സര്‍വ്വം മായ തിയേറ്റര്‍ വിജയത്തിന് ശേഷം ഒടിടിയിലും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അഖില്‍ സത്യന്റെ സംവിധാനവും നിവിന്‍ പോളിയുടേയും റിയ ഷിബുവിന്റേയും പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്. ഒടിടിയിലെത്തിയതോടെ ചിത്രത്തിലെ രംഗങ്ങളും ഹിഡന്‍ ഡീറ്റെയ്ല്‍സുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്. അതേസമയം വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.

സര്‍വ്വം മായയിലെ അല്‍ഫോണ്‍സ് പുത്രന്റെ കഥാപാത്രത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. സൈക്കോളജിസ്റ്റായാണ് ചിത്രത്തില്‍ അല്‍ഫോണ്‍സ് എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ ശരിയല്ലെന്നാണ് വിമര്‍ശനം. സിനിമയിലെ ഏറ്റവും മോശം സീനാണിതെന്നും സിജിന്‍ വിജയന്‍ എന്നയാള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെയാണ്.

പ്രഭേന്ദു ഡോക്ടര്‍ റാഫേലിന്റെ വീട്ടില്‍ എത്തുന്നു.

'Anxiety ആണോ...??'

'അല്ല'

'Bipolar ആണോ..?? '

'അതുമല്ല'

'പിന്നെന്ത് തേങ്ങയാണ്'

ഡോക്ടര്‍ റാഫേല്‍ പ്രഭയോട് അലറി പറഞ്ഞതാണ്. പടത്തില്‍ ഒരു കൊള്ളാവുന്ന ഡോക്ടര്‍ ആയാണ് അല്‍ഫോണ്‍സ് പുത്രന്‍ ചെയ്ത കഥാപാത്രത്തെ അഡ്രസ് ചെയ്തിട്ടുള്ളത്. പക്ഷെ ചെയ്ത് വെച്ചത് ഒന്നാംതരം വൃത്തികേടാണ്. ആ സിനിമയിലെ ഏറ്റവും മോശം സീന്‍ ഇതാണ്.

ഒന്നാമത്തെ വിഷയം പ്രൈവസി ആണ്. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് ഉള്ള കാരണംകൊണ്ട് സഫര്‍ ചെയ്യുന്ന സകല മനുഷ്യരും പ്രൈവസി അര്‍ഹിക്കുന്നുണ്ട്. ജീവിതത്തോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന മനുഷ്യരുടെയും തെറാപ്പിസ്റ്റിന്റെയും തന്റെയും പേര്‍സണല്‍ സ്‌പേസില്‍ മാത്രം ഞാനനുഭവിക്കുന്ന ഇഷ്യൂസ് എക്‌സിസ്റ്റ് ചെയ്യണം, അതിന് പുറത്ത് പോകരുതെന്ന് നിര്‍ബന്ധമുള്ള മനുഷ്യര്‍ ആണ് അധികവും.

രണ്ട്, മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് ഉള്ള ആളുകള്‍ ഒക്കെ സെല്‍ഫ് ഡയഗനോസ് ചെയ്തിട്ടാണ് ഡോക്ടര്‍ നെ കാണാന്‍ വരുന്നത് എന്ന മട്ടില്‍ ആണ് ഈ സീന്‍ എടുത്ത് വെച്ചിട്ടുള്ളത്. ലോകത്ത് ആകെയുള്ളത് ആംഗ്‌സൈറ്റിയും ബൈപോളാറും എന്ന മട്ടില്‍ ഒരു മണ്ടന്‍ ചോദ്യവും.

അനുഭവിക്കുന്ന മാനസിക പ്രശ്‌നത്തിന് സൊല്യൂഷന്‍ കാണാന്‍ പറ്റാവുന്നത്രയും റെഫറന്‍സ് എടുത്ത്, പിന്നെയും പിന്നെയും തെറാപ്പിസ്റ്റുകളെ മാറി മാറി കണ്ട് നമുക്ക് തൃപ്തി തരുന്നോരിടത്ത് സ്റ്റിക് ഓണ്‍ ചെയ്യുന്നവര്‍ നിരവധിയാണ്. ബെറ്റര്‍ എന്നുള്ളത് മാത്രമല്ല വിഷയം, ഞാന്‍ കംഫര്‍ട്ടബിള്‍ ആണോ എന്നുള്ളതുകൂടിയാണ്. അവിടെയും ഡയഗനോസിസിന്റെ സാധ്യതയൊക്കെ ഒക്കെ ഡിപെന്‍ഡ്സ് ആണ്.

ഇവിടെ നിലനില്‍ക്കാനും, അങ്ങേയറ്റം പെയിന്‍ഫുള്‍ ആയൊരു ലൈഫില്‍ നിന്ന് രക്ഷപ്പെടാനുമൊക്കെ വേണ്ടിയാണ് ഓരോ മനുഷ്യരും മാനസികാരോഗ്യ വിദഗ്ദരെ കാണാന്‍ വരുന്നത്. കുറച്ച് സമാധാനം കിട്ടാന്‍ ദിവസം എഴും എട്ടും ഗുളിക കഴിക്കേണ്ട, അതിന്റെ സൈഡ് എഫക്ടിന് വേറെ വഴി നോക്കേണ്ട ഗതികേടുണ്ട്. അത് റിയാലിറ്റി ആണ്. സീ സാധാരണ മനുഷ്യരെ പോലെ ജീവിക്കണമെങ്കില്‍ അവരിടുന്നതിന്റെ നൂറിരട്ടി എഫര്‍ട്ട് ഇടേണ്ട അവസ്ഥ.

ബൈപോളാര്‍, ബോര്‍ഡര്‍ലൈന്‍, ആങ്‌സൈറ്റി, ഡിപ്രെഷന്‍... ഇതിലൊന്നും ഒരംശം പോലും കോമഡി ഇല്ല കേട്ടോ. അങ്ങനുള്ള മനുഷ്യരോട് ഒരു ഡോക്ടര്‍ ഒരു കാരണവശാലും ഇമ്മാതിരി ഒരു വൃത്തികേട് കാണിക്കരുത്. ദയവ് ചെയ്ത് സിനിമയെ സിനിമയായി കാണു സുഹൃത്തേ എന്ന കമന്റ് ഇടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പിന്നാലെ കുറിപ്പിന് പിന്തുണയുമായി നിരവധി പേരെത്തി. 'സത്യം.. ഈ സീന്‍ കണ്ടപ്പോ ഞാനും ആലോചിച്ചതാണ്. ഒരു സൈക്കോളജിസ്റ്റ് ന് എങ്ങനെയാണ് ഇങ്ങനെ ഒക്കെ സംസാരിക്കാന്‍ പറ്റുന്നത് എന്ന്. വന്‍ ക്രിഞ്ച് ആയി തോന്നിയ സീന്‍ ആണിത്. അയ്യേ ഫീല്‍ ആയിരുന്നു തിയേറ്ററില്‍.' എന്നാണ് ചില കമന്റുകള്‍.

അതേസമയം വിമര്‍ശനത്തിന് മറുപടിയുമായും നിരവധി പേരെത്തുന്നുണ്ട്. 'തനിക്ക് സിനിമയെ സിനിമയായി കണ്ടൂടെ. ആ സിനിമയിലുള്ള പല കാര്യങ്ങളും യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ്. 99 ശതമാനം സിനിമകളും പക്കാ എന്റര്‍ടെയ്ന്‍മെന്റ് ന് വേണ്ടി ചെയ്യുന്നതാണ്. അതിനെ എടുത്തു ഇഴ കീറി പരിശോധിച്ചാല്‍ ഇങ്ങനെ പലതും കിട്ടും. പക്ഷേ. മൊത്തം സിനിമ തന്നെ ചെറിയ ഒരു നര്‍മ്മത്തിലൂടെ. പറയുവാന്‍ ആഗ്രഹിച്ചതു കൊണ്ടായിരിക്കില്ലേ. അങ്ങനൊരു ക്രാഫ്റ്റ് ഇടാന്‍ ശ്രമിച്ചിട്ടുണ്ടാവുക' എന്നായിരുന്നു ഒരാളുടെ മറുപടി.

എല്ലാ ഡോക്ടറും ഒരേപോലെ ചിന്തിക്കണം എന്നുണ്ടോ. ഓടി കയറി വരുന്ന രോഗിക്ക് ഈ രണ്ട് രോഗത്തിന്റെ ലക്ഷണമേ ഉള്ളൂ എന്ന് ഒരു ഡോക്ടര്‍ക്കു തോന്നാമല്ലോ. എക്‌സ്പീരിയന്‍സ് മറ്റേഴ്സ്. പിന്നെ പ്രഭേന്ദു ഒരു മാനസിക രോഗിയുമല്ല സിനിമയില്‍. അയാളുടെ ഉള്ളില്‍ ഒരു ട്രോമ ഉണ്ട്. അത് ഡോക്ടര്‍ സിമ്പിള്‍ ആയി പുറത്തു കൊണ്ട് വരികയും ചെയ്തു. പിന്നെ ഡോക്ടറുടെ മുറിയില്‍ പേഷ്യന്റ് ആയി കയറ്റി ഇരുത്തി ചോദിച്ച ചോദ്യമോ ഉത്തരമോ അല്ലെന്നാണ് മറ്റൊരു കമന്റ്.

Social media debates over Alphonse Puthran scene in Sarvam Maya. Viral Post says it the worst scene in the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT