കമൽ ഹാസൻ, തൃഷ എക്സ്
Entertainment

'പഴം പൊരി' ഇഷ്ടമാണെന്ന് തൃഷ, പിന്നാലെ കളിയാക്കി കമൽ ഹാസൻ; നടനെതിരെ രൂക്ഷവിമർശനം

വിഡിയോ വൈറലായതിന് പിന്നാലെ കമൽ ഹാസനെതിരെ വിമർശനം ഉന്നയിക്കുന്നവരും കുറവല്ല.

Author : സമകാലിക മലയാളം ഡെസ്ക്

വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ത​ഗ് ലൈഫിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടിക്കിടെ നടി തൃഷയെ കളിയാക്കിക്കൊണ്ടുള്ള കമൽ ഹാസന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

വിഡിയോ വൈറലായതിന് പിന്നാലെ കമൽ ഹാസനെതിരെ വിമർശനം ഉന്നയിക്കുന്നവരും കുറവല്ല. ഇഷ്ട ഭക്ഷണം ഏതാണെന്നായിരുന്നു തൃഷയോടുള്ള ചോദ്യം. 'എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക എന്ന് അറിയില്ല' എന്നാണ് തൃഷ ഇതിന് മറുപടി പറഞ്ഞത്. പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് ഇതിനിടയിൽ കമൽ ഹാസൻ പറഞ്ഞു.

'അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്' എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. തൃഷയും പരിപാടിയിലെ പ്രേക്ഷകരും ഇത് ചിരിച്ച് തള്ളിയെങ്കിലും കമൽ ഹാസന്റെ കമന്റ് ദ്വയാർഥം നിറഞ്ഞതാണെന്നും ടോക്സിക് കമൽ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ വിമർശനം. എന്നാൽ കമൽ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങൾ ഉണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർഥമോ അധിക്ഷേപമോ ഇല്ലെന്നും തമാശയെ ആ രീതിയിൽ കാണാൻ പഠിക്കണമെന്നും അഭിപ്രായമുണ്ട്.

അതേസമയം ജൂൺ 5 നാണ് തഗ് ലൈഫ് തിയറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ