VD Satheesan with Daughter 
Entertainment

1993ല്‍ ഇറങ്ങിയ ആകാശദൂത്, അന്ന് ജനിച്ചിട്ടേയില്ലാത്ത മകളോടൊപ്പമാണോ വിഡി സതീശന്‍ കണ്ടത്?; കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ!

ഇത് കണ്ടപ്പോള്‍ ഫിലോമിനയുടെ ഡയലോഗ് ആണ് ഓര്‍മ്മവന്നത്. എന്റെ ദൈവമേ.. കുടുംബം അടക്കം നുണയന്‍മാരാ !

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ആകാശദൂത്. ചിത്രത്തെക്കുറിച്ചുള്ള വിഡി സതീശന്‍റെ മകള്‍ ഉണ്ണിമായയുടെ വാക്കുകള്‍ നേരത്തെ വൈറലായിരുന്നു. ആകാശദൂത് കണ്ടിറങ്ങിയ ശേഷം, ഭക്ഷണം കഴിക്കാനായി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നുവെന്നാണ് ഉണ്ണിമായ പറഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ മകളുടെ പരാമര്‍ശം.

'വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ് അച്ഛന്‍. സിനിമ കണ്ടും പുസ്തകം വായിച്ചുമൊക്കെ കരയുന്ന ഒരാള്‍. 'ആകാശദൂത്' സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ എപ്പോഴും കളിയാക്കാറുണ്ട്. പക്ഷേ മറ്റുള്ളവര്‍ ടെന്‍ഷനടിച്ച് പോകുന്ന പല സന്ദര്‍ഭങ്ങളും ഉലയാതെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും നല്ല വശമാണ്' എന്നായിരുന്നു ഉണ്ണിമായ പറഞ്ഞത്.

പക്ഷെ ഈ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് വിഡി സതീശന്റെ മകള്‍ നേരിടുന്നത്. ഉണ്ണിമായ പറഞ്ഞതില്‍ ചില പൊരുത്തക്കേടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

'ആകാശദൂത്' സിനിമ കണ്ട് തിയറ്ററില്‍ നിന്നിറങ്ങി ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലെത്തിയിട്ടും അച്ഛന്‍ കരയുകയായിരുന്നു എന്ന് വി ഡി സതീശന്റെ മകള്‍. അതിലൊരു പ്രശ്‌നമുണ്ടല്ലോ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് റിലീസായത് 1993 ലാണ്. വി ഡി സതീശന്റെ വിവാഹം കഴിഞ്ഞത് 1993 ന് ശേഷമാണ്. വി ഡി സതീശന്റെ മകള്‍ ജനിച്ചത് ഏത് വര്‍ഷമാണെന്ന് അറിയുന്നവര്‍ പങ്കുവെയ്ക്കുക. മിഥുനം സിനിമയിലെ ശ്രീനിവാസന്റെ ഒരു ഡയലോഗാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. 'ഈ 12 വയസ്സുള്ള കൊച്ചിനെയാണോ മുതലാളി 13 വര്‍ഷമായി പ്രേമിക്കുന്നത്' എന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.

'സതീശന്‍റെ മകള്‍ ഉണ്ണിമായ ആകാശദൂത് റിലീസ് ആയപ്പോള്‍ ജനിച്ചിട്ടില്ല എന്ന് മാത്രം അല്ല ഉണ്ണിമായയെ കുറിച്ച് പ്ലാന്‍ ചെയ്യാന്‍ സതീശനും ലക്ഷ്മിപ്രിയയും വിവാഹം കഴിച്ചിട്ട് പോലുമില്ല! ഇത് കണ്ടപ്പോള്‍ ഫിലോമിനയുടെ ഡയലോഗ് ആണ് ഓര്‍മ്മവന്നത്. എന്റെ ദൈവമേ.. കുടുംബം അടക്കം നുണയന്‍മാരാ ! കഷ്ടം ആണ് ഈ മനുഷ്യന്റെ കാര്യം' എന്നും ചിലർ പരിഹസിക്കുന്നു.

1993 ല്‍ തിയേറ്റര്‍ റിലീസ് ആയ ചിത്രം ആണ് ആകാശദൂത്. ആ സമയത്ത് ഈ ന്യൂസില്‍ പറയുന്ന സതീശന്റെ മോള്‍ ഉണ്ണിമായ ജന്മം കൊണ്ടിട്ടില്ല. ഇനി അമ്മ ലക്ഷ്മിപ്രിയ പറഞ്ഞുള്ള അറിവ് ആകണം എങ്കില്‍ അന്നവര്‍ കല്യാണം കഴിച്ചിട്ടുമില്ല . 1996 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച സതീശന്‍ 93 ല്‍ റിലീസ് ആയ ആകാശദൂത് മോള്‍ ഉണ്ണിമായക്ക് ഒപ്പം കണ്ടു റെസ്റ്റോറന്റില്‍ എത്തിയിട്ടും കരച്ചില്‍ നിര്‍ത്തിയില്ലെന്നത് തെറ്റാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

'മോള്‍ അച്ഛന്റെ നുണേശന്‍ പട്ടം സ്വന്തമാക്കാന്‍ ഉള്ള പ്ലാന്‍ വല്ലോം ആണോയിനി, സതീശന്‍ കല്യാണം കഴിച്ചത് 1996 ലാണ് എന്നൊരു കരക്കമ്പി പരക്കുന്നുണ്ട്. ആകാശദൂത് 1993 ലെ പടം ആയത് കൊണ്ട്, അണ്ണനോട് ഒന്ന് വ്യക്തത വരുത്താന്‍ പറഞ്ഞേക്ക്. അല്ലെങ്കില്‍ ആജീവനാന്ത പരിഹാസം വാങ്ങിത്തരും' എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Social media is confused over Unnimaya's claims of VD Satheesan watching Akashadhoothu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%

പൊതുജനങ്ങളെ വഴിയിൽ തടയരുത്, അനാവശ്യ സുരക്ഷ വേണ്ട; ഡിജിപിക്ക് കർശന നിർദ്ദേശം നൽകി വി ഡി സതീശൻ

മഴക്കാലം എത്താറായി,പാമ്പുകളെയും പേടിക്കണം; എടുക്കാം ചില മുൻകരുതലുകൾ

അത്താഴത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

മൂക്കാതെ പഴുത്ത നേതാവ്, എംപിയെ കൊണ്ട് ഡിസിസിക്ക് ഒരു ​ഗുണവുമില്ല; ഡീന്‍ കുര്യാക്കോസിനെതിരെ ഡിസിസി പ്രസിഡന്റ്- വിഡിയോ

SCROLL FOR NEXT