Manju Warrier, Esther Anil 
Entertainment

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

ജെന്‍സി പിള്ളേര്‍ക്ക് പോലും വെല്ലുവിളിയാവുകയാണ് മഞ്ജു വാര്യര്‍

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രങ്ങളുമായെത്തി സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. പ്രായം ഫ്രീസായിപ്പോയിരിക്കുകയാണെന്നാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത്. പ്രായത്തെ വെല്ലുന്ന ലുക്കുമായി ജെന്‍സി പിള്ളേര്‍ക്ക് പോലും വെല്ലുവിളിയാവുകയാണ് മഞ്ജു വാര്യര്‍. രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം കമന്റ് ബോക്‌സിലെത്തുന്നുണ്ട്.

ഇതിനിടെ മഞ്ജുവിന്റെ ചിത്രം കണ്ടപ്പോള്‍ യുവനടി എസ്തര്‍ അനില്‍ ആണെന്ന് തോന്നിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. എസ്തറുമായുള്ള ചിത്രങ്ങളിലെ മഞ്ജുവിന്റെ സാദൃശ്യം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും മീമുകളുമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് മഞ്ജു പ്രതികരിച്ചിട്ടില്ലെങ്കിലും എസ്തര്‍ പ്രതികരിച്ചിട്ടുണ്ട്.

''ഉയ്യോ... മഞ്ജു ചേച്ചിയുടെ പോസ്റ്റിന് താഴെയുള്ള നിങ്ങളുടെ കമന്റുകള്‍ വായിച്ചു കൊണ്ടാണ് ഇന്ന് ഉറക്കമുണര്‍ന്നത്'' എന്നാണ് എസ്തറിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ പുതിയ ലുക്കിനേയും താനുമായുള്ള സാദൃശ്യത്തേയും കുറിച്ചുള്ളൊരു ട്രോളും എസ്തര്‍ പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിന്റെ ലുക്ക് പോലെ തന്നെ എസ്തറിന്റെ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. തന്റെ ലുക്കു കൊണ്ടും ഫാഷന്‍ സ്റ്റേറ്റ്‌മെന്റിലൂടേയും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട് മഞ്ജു വാര്യര്‍. അതേസമയം മിസ്റ്റര്‍ എക്‌സ് ആണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ എമ്പുരാനിലാണ് മഞ്ജുവിനെ ഒടുവിലായി കണ്ടത്.

Social media is stunned with Manju Warrier's resemblance to Esther Anil. The Young actress replies to comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT