Naslen and Mamitha Baiju ഫെയ്സ്ബുക്ക്
Entertainment

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

പിള്ളേരൊക്കെ എന്തെങ്കിലും ചെയ്യട്ടെ. ഇവരോടൊക്കെ എന്തിനാണ് ഹേറ്റ്?

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ യുവതാരങ്ങളാണ് നസ്ലെനും മമിത ബൈജുവും. രണ്ടു പേരും സഹതാരങ്ങളായി കയ്യടി നേടി പിന്നീട് നായകനും നായികയുമായി മാറിയവരാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് നസ്ലെന്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ സൂപ്പര്‍ ശരണ്യയിലെ സോനാരയായി എത്തിയാണ് മമിത ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. നായകനും നായികയുമായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും ആരാധകരെ നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

പ്രേമലു നേടിയ പാന്‍ ഇന്ത്യന്‍ വിജയം മമിതയ്ക്ക് മറ്റ് ഭാഷകളിലേക്കുള്ള എന്‍ട്രിയായി മാറി. ഇന്ന് വിജയ്, സൂര്യ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുകയാണ് മമിത. നസ്ലെന്‍ ആകട്ടെ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് മലയാളത്തിലെ ഏറ്റവും പ്രോമിസിങ് ആക്ടറായി മാറുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയിലെ നായകനും നസ്ലെനായിരുന്നു.

ജനപ്രീതി കൂടുന്നതിന് അനുസരിച്ച് നസ്ലെനും മമിതയും കടുത്ത സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുന്നൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നിഹാരിക പി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിചാരിച്ചതിലും കൂടുതല്‍ പ്രശസ്തി നേടിയതിന്റെ പേരില്‍ ഒരു കാരണവുമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ട് പേരാണ് ഇവരെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്:

വിചാരിച്ചതിലും കൂടുതല്‍ പോപ്പുലര്‍ ആയതിന്റെ പേരില്‍ നിലവില്‍ മലയാളികള്‍ ഒരു കാരണം ഇല്ലാതെ വെറുക്കുന്ന രണ്ട് പേരാണ് ഇവര്‍. സ്വന്തം ആയി നല്ല ഫാന്‍ ബേസ് ഉണ്ട് ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉള്ള മൂവിസ് ഉണ്ട്.. ആളുകള്‍ക്ക് ഇഷ്ടം ആകുന്ന രീതിയില്‍ ഉള്ള അഭിനയം ആണ് രണ്ടുപേരുടെയും. പക്ഷെ അനശ്വര, സന്ദീപ് എന്നിവര്‍ക്ക് ഒപ്പം താരതമ്യം ചെയ്തു ഇവരെ വെറുതെ താഴ്ത്തി കെട്ടുന്നു കുറെ പേര്.

മമിതയുടെയും നസ്ലെന്റെയും സ്‌ട്രോങ്ങ് സോണ്‍ കോമഡി ആണ് അതിനെ വട്ടം വെക്കാന്‍ അനശ്വരക്കോ സന്ദീപിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി അനശ്വരയുടെയും സന്ദീപിന്റെയും സ്‌ട്രോങ്ങ് സോണ്‍ ആയ ഡ്രാമ/ഇമോഷണല്‍ പോലെ ഉള്ള കഥാപാത്രങ്ങള്‍ ഒന്നും ഇവര്‍ രണ്ടും ഇതുവരെ ചെയ്തിട്ടില്ല.

മമിത ആകെ നായിക ആയി അഭിനയിച്ചത് 3 പടത്തില്‍ ആണ് അതില്‍ പ്രേമലു, ഡ്യൂഡ് എന്നിവയില്‍ നല്ല പ്രകടനം തന്നെ ആയിരുന്നു. നസ്ലന്‍ ആണെങ്കില്‍ ഇതുവരെ ചെയ്ത ഒരു പടത്തില്‍ പോലും മോശം അഭിപ്രായം ഉണ്ടാക്കിയിട്ടില്ല. ആളുകള്‍ക്കു ഇപ്പോഴും കൂടുതല്‍ ഇഷ്ടം ഇവരെ ആണ്. അതുകൊണ്ട് ഇവര്‍ ഇനിയും ഉയര്‍ന്നു തന്നെ വരും.

'പിള്ളേരൊക്കെ എന്തെങ്കിലും ചെയ്യട്ടെ. ഇവരോടൊക്കെ എന്തിനാണ് ഹേറ്റ്? സന്ദീപ് നല്ല ആക്ടിങ് തന്നെ. പക്ഷെ ആ പേരും പറഞ്ഞു കുറെ എണ്ണം നസ്ലെന്റെ പെടലിക്ക് കേറുന്നേ എന്തിന് എന്ന് അറിയില്ല, അതിനു ഇവരെ എവിടെ ആണ് വെറുക്കുന്നത്? കാര്യമായി ഹേറ്റ് ക്യാമ്പെയ്ന്‍ ഇവര്‍ക്ക് എതിരെ എപ്പോള്‍ വന്നു? പിന്നെ മമിതയ്ക്ക് ഈ ഇടയ്ക്ക് ട്രോള്‍ കിട്ടിയത് ആ പാട്ട് ബോറായിട്ടും പാടിയതിനു മാത്രം ആണ്'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

Social media asks fans to stop comparing Naslen and Mamitha Baiju with Sandeep and Anaswara Rajan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT