Ramayana വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ട്രെയ്‌ലറിനടക്കം വലിയതോതിൽ വിമർശനങ്ങൾ നേരിട്ടപ്പോൾ ചിത്രത്തിലെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സമീപകാലത്തായി, ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'രാമായണ'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തെത്തിയിരിക്കുകയാണ്. ‘ജയ് ജയ് ശ്രീറാം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്നാണ്.

എആർ റഹ്മാനാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. രൺബീറും സായ് പല്ലവിയുമാണ് ഗാനരംഗത്തിൽ പ്രധാനമായുമുള്ളത്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലറിനടക്കം വലിയതോതിൽ വിമർശനങ്ങൾ നേരിട്ടപ്പോൾ ചിത്രത്തിലെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ വിഎഫ്എക്സിനെയും ഭൂരിഭാ​ഗം പേരും പ്രശംസിച്ചിട്ടുണ്ട്. ട്രെയ്‌ലറിനേക്കാൾ വിഎഫ്എക്സ് പാട്ടിൽ കൊള്ളാമെന്ന് തന്നെയാണ് പലരും കുറിച്ചിരിക്കുന്നത്.

അതോടൊപ്പം അർജിത്തിന്റെയും ശ്രേയയുടെയും ആലാപനത്തെയും പലരും എടുത്തു കാണിക്കുന്നുണ്ട്. ഇതുവരെ ഹേറ്റുകൾ മാത്രം ലഭിച്ചിരുന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് പാട്ട് പുറത്തുവന്നതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 'നിങ്ങളെ കാണുമ്പോൾ കണ്ണ് നിറയുന്നു', 'എന്തുകൊണ്ടാണ് സായ് പല്ലവിയെ സീതയായി തിരഞ്ഞെടുത്തത് എന്ന് ഈ പാട്ടിലൂടെ മനസിലാക്കാം',

'സായ് പല്ലവി സീതയായി അഭിനയിക്കുക മാത്രമല്ല ചെയ്യുന്നത്; ഓരോ ഫ്രെയിമിലും അവർ അസാധാരണമായ ലാളിത്യവും കരുണയും ശാന്തതയും കൊണ്ടുവരുന്നു. സംഭാഷണങ്ങൾ തുടങ്ങുന്നതിനു മുൻപേ അവരുടെ കണ്ണുകൾ സംസാരിക്കുന്നു; അവരുടെ ഭാവങ്ങൾ, നിശബ്ദതയ്ക്ക് പോലും അർഥം നൽകുന്നു.. സാക്ഷാൽ സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ',

'പറയാൻ വാക്കുകളില്ല. ഒരാൾക്ക് ഇത്രയധികം മനോഹരമായി എങ്ങനെയിരിക്കാൻ കഴിയും ? സീത എത്തിയിരിക്കുന്നു'.- എന്നൊക്കെയാണ് സായ് പല്ലവിയെ പ്രശംസിച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്.

'രാമായണ'യുടെ ആദ്യ ഭാഗം ദീപാവലി റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്നത് യഷ് ആണ്. ലക്ഷ്മണനായി രവി ദുബെ വേഷമിടുമ്പോൾ ഹനുമാന്റെ വേഷം ചെയ്യുന്നത് സണ്ണി ഡിയോൾ ആണ്. നടി ശോഭന കൈകേയി ആയും വേഷമിടുന്നു.

Social media praises Ramayana song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു