രാമായണ (Ramayana) എക്സ്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'രാമൻ ആകാൻ രൺബീറിനേക്കാൾ നല്ലത് റാം ചരൺ'; 'ഇതിപ്പോൾ ചോക്ലേറ്റ് ബോയ് പോലെ'യെന്ന് സോഷ്യൽ മീഡിയ

രൺബീറിന് പകരം രാമനായി റാം ചരൺ മതിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ സംവിധാനം. കഴിഞ്ഞ ദിവസം രാമായണയുടെ ഫസ്റ്റ്​ ​ഗ്ലിംപ്സ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

വിഡിയോയുടെ അവസാന ഭാ​ഗത്താണ് രൺബീറിനെയും യഷിനെയും അവതരിപ്പിച്ചിരിക്കുന്നത്. രൺബീറിന്റെയും യഷിന്റെയും പൂർണമായ ലുക്കും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാലിപ്പോൾ രൺബീറിന് പകരം രാമനായി റാം ചരൺ മതിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

രാമായണ

'രൺബീറിനോട് ദേഷ്യമൊന്നുമില്ല, പക്ഷേ രാമനായി ഏറ്റവും ഉചിതം റാം ചരൺ ആയിരുന്നു', 'രൺബീറിനെ കണ്ടാൽ ഒരു ചോക്ലേറ്റ് ബോയിയെപ്പോലെയുണ്ട്', 'രാമൻ ആകാനുള്ള ലുക്ക് രൺബീറിന് ഇല്ല', 'രാമനാകാൻ ആശിഷ് ശർമ്മയോ റാം ചരണോ ആയിരുന്നു നല്ലത്'- എന്നൊക്കെയാണ് എക്സിൽ നിറയുന്ന കമന്റുകൾ. രാമനായുള്ള റാം ചരണിന്റെ എഐ ഇമേജുകളും എക്സിൽ വൈറലാണ്.

അതേസമയം ചിത്രത്തിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇപ്പോൾ പുറത്തുവന്നരിക്കുന്ന ​ഗ്ലിംപ്സ് വിഡിയോയിൽ സായ് പല്ലവിയുടെ ലുക്ക് പുറത്തുവന്നിട്ടില്ലെങ്കിലും നടിക്കെതിരെയും വിമർശനമുയർന്നിരുന്നു.

സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വലിയ സ്‌കെയിലിലുള്ളതാകും രാമായണയിലെ വിഷ്വല്‍ എഫക്ട്‌സ് എന്നാണ് പുറത്തുവന്നിരിക്കുന്ന ​ഗ്ലിംപ്സ് വിഡിയോ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.

Actor Ram Charan was the perfect Ram, social media react to Ranbir Kapoor Ramayana Movie Look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT