Sarvam Maya ഫെയ്സ്ബുക്ക്
Entertainment

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷം മലയാളികൾ ആഘോഷമാക്കിയ ചിത്രമായിരുന്നു 'സർവ്വം മായ'. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒ‌ടിടിയിലേക്ക് കൂ‌ടി എത്തിയിരിക്കുകയാണ്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററിന് പിന്നാലെ ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം അജു വർ​ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

ചിത്രത്തിലെ പല രം​ഗങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് കഥയ്ക്ക് മറ്റൊരു അർഥം കണ്ടുപിടിക്കുകയാണിപ്പോൾ സിനിമാ പ്രേക്ഷകർ. ഡെലൂലു സ്നേഹിച്ച വ്യക്തി പ്രഭേന്ദു തന്നെയാണോ എന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്.

ഡെലൂലു എങ്ങനെ അവിനാശ് എന്ന കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചുവെന്നതും ചർച്ചയാകുന്നുണ്ട്. ആദ്യം ഗിറ്റാറിസ്റ്റ് എന്ന സാമ്യമാണ് കാരണം എന്ന് തോന്നിച്ചെങ്കിലും, ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട ശേഷം കണ്ട ആദ്യ വ്യക്തി സ്കൂൾ ലീഡർ ആയിരുന്ന അവിനാശ് ആയതു കൊണ്ടാകാമെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ.

അതുപോലെ തന്നെ, മായയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി, പ്രഭ ആയതിനാൽ അവൾ അവനരികിൽ എത്തിയതായിരിക്കാമെന്ന ചിന്തയും ഉയരുന്നു. ബാധ ഒഴിപ്പിക്കുന്നതിനിടെ പ്രഭയെ കണ്ടപ്പോൾ മായക്ക് ഉണ്ടാകുന്ന ഒരു അപരിചിതമായ അടുപ്പവും, താൻ ആരാണെന്ന് അറിയാതെ തന്നെ പ്രഭയോട് അവൾക്ക് തോന്നുന്ന കണക്ഷനും പ്രേക്ഷകർ ശ്രദ്ധിക്കുന്നു. നിവിൻ - അജു കോമ്പോയെ പ്രശംസിക്കുന്നവരും കുറവല്ല. ഡെലൂലു ആയെത്തിയ റിയ ഷിബുവിനും അഭിനന്ദനപ്രവാഹമാണ്.

Cinema News: Social media response after Sarvam Maya OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

ഓട്സ് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ആരോ​ഗ്യകരം, ഇല്ലെങ്കിൽ ​ഗുണമില്ല

ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ, അച്ചാറില്‍ പൂപ്പല്‍ വരില്ല

'എപ്പോഴും മത്സരിക്കലല്ല കാര്യം, ഇത്തവണ കുഴിയില്‍ ചാടാനില്ല'

SCROLL FOR NEXT