മാളവിക/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ പേരിൽ ആരോ ഒരാൾ ടെല​ഗ്രാമിൽ ചാറ്റ് ചെയ്യുന്നു'; മുന്നറിയിപ്പുമായി മാളവിക മോഹനൻ

നിക്ക് ടെല​ഗ്രാമിൽ അക്കൗണ്ട് ഇല്ലെന്നും മാളവിക വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഇഷ്ട നായികയാണ് മാളവിക മോഹനൻ. ഇപ്പോൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പേരിൽ ആരോ ടെല​ഗ്രാമിൽ ചാറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. തനിക്ക് ടെല​ഗ്രാമിൽ അക്കൗണ്ട് ഇല്ലെന്നും മാളവിക വ്യക്തമാക്കി. സുഹൃത്തുക്കൾക്കും മറ്റും സന്ദേശം ലഭിച്ചതോടെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്. 

ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക. ടെലിഗ്രാമില്‍ ഇല്ല. വാട്സ്ആപ്പിലാണുള്ളത്. അല്ലെങ്കിൽ ഇൻസ്റ്റ​യിൽ മെസേജ് അയക്കൂ. ആ വൃത്തികെട്ടവർക്കൊഴികെ എല്ലാവരോടും സ്നേഹം- മാളവിക കുറിച്ചു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് താരത്തിന്റെ കുറിപ്പ്. 

വിജയ് ചിത്രം മാസ്റ്ററിൽ നായികയായി എത്തിയതോടെ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുകയാണ് മാളവിക. ധനുഷിന്റെ പുതിയ ചിത്രത്തിലും മാളവിക മോഹനാണ് നായിക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT