Sona Heiden, Vadivelu 
Entertainment

വടിവേലുവിനെ സഹിക്കാനാകില്ല, നേരിട്ട പലതും പുറത്ത് പറയാന്‍ പറ്റില്ല; വേണ്ടെന്ന് വച്ചത് 16 സിനിമകള്‍; നടനെതിരെ സോന ഹെയ്ഡന്‍

ഒരാള്‍ക്കും അയാളെ കൈകാര്യം ചെയ്യാനാകില്ല.

സമകാലിക മലയാളം ഡെസ്ക്

നടന്‍ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡന്‍. കുസേലന്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ ബോധപൂര്‍വ്വം തന്നെ വടിവേലുമൊത്തുള്ള സിനിമകള്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് സോന പറയുന്നത്. വടവേലുവിനൊപ്പം അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ തന്റെ ആത്മാഭിമാനം അതിന് അനുവദിച്ചില്ലെന്നും താരം പറയുന്നു.

''ഒരു ഘട്ടത്തില്‍ ഞാന്‍ അഭിനയം തന്നെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. ഈ ഇന്‍ഡസ്ട്രിയില്‍ ആരേയും വിശ്വസിക്കാനാകില്ല. ഒരുപാട് പേരില്‍ നിന്നും പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടു. ഇനിയും ഇതൊന്നും സഹിക്കാന്‍ പറ്റില്ല എന്നായി. അതോടെയാണ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിച്ചത്'' എന്നാണ് താരം പറയുന്നത്.

''വടിവേലുവിനൊപ്പം അഭിനയിക്കാന്‍ 16 സിനിമകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ അതെല്ലാം നിരസിച്ചു. അയാളെ സഹിക്കാന്‍ പറ്റില്ല. ഒരാള്‍ക്കും അയാളെ കൈകാര്യം ചെയ്യാനാകില്ല. ചില കാര്യങ്ങളൊന്നും എനിക്ക് പരസ്യമായി പറയാനാകില്ല. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആത്മാഭിമാനമാണ്'' എന്നും സോന പറയുന്നു.

തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് സോന ഹെയ്ഡന്‍. ഇടക്കാലത്ത് ഇടവേളയെടുത്ത താരം ഈയ്യടുത്താണ് തിരികെ വന്നത്. കാസറ്റിങ് കൗച്ച് അടക്കമുള്ള സിനിമ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് സോന മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം മാരീശന്‍ ആണ് വടിവേലുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സുധീഷ് ശങ്കര്‍ ആയിരുന്നു സംവിധാനം.

Sona Heiden says she rejected 16 films with Vadivelu. Calls the actor difficult to tolerate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

നെറ്റികയറലും മുടി കൊഴിച്ചിലും നിങ്ങളുടെ പ്രശ്‌നമാണോ ? ഇക്കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധ കൊടുക്കാം

അന്തരീക്ഷ താപനില ഉയരുമ്പോൾ ആൺകുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറയും, പഠനം

പ്ലസ്ടുക്കാർക്ക് നേവിയിൽ അഗ്നിവീർ ആകാം, എസ്‌എസ്‌ആർ, എംആർ ആൻഡ് എസ്‌എസ്‌ആർ (മെഡിക്കൽ) തസ്തികകളിലേക്ക് മാർച്ച് 14 മുതൽ അപേക്ഷിക്കാം

മെനു വെട്ടിച്ചുരുക്കണോ?, ഹോട്ടലുകള്‍ക്ക് തന്നെ താഴിടേണ്ടി വരുമോ?; വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍, ആശങ്കയോടെ ഹോട്ടല്‍ ഉടമകള്‍

SCROLL FOR NEXT