ഫോട്ടോ: ട്വിറ്റർ 
Entertainment

'അതെന്റെ ശപഥമാണ്, നിങ്ങളെ സേവിക്കാന്‍ എന്നും ഞാനുണ്ടാകും'; നിശബ്ദത വെടിഞ്ഞ് സോനു സൂദ്

കാലം തന്റെ ഭാഗത്തെ കഥ പറയുമെന്നാണ് താരം കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ സോനൂ സൂദ്‌ നികുതി തട്ടിപ്പു നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 20 കോടിയുടെ നികുതിവെട്ടിപ്പ് നട്തതിയെന്നാണ് ഇന്‍കം ടാക്‌സ് വകുപ്പിന്റെ കണ്ടെത്തല്‍. ഇപ്പോല്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. ട്വിറ്ററില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. കാലം തന്റെ ഭാഗത്തെ കഥ പറയുമെന്നാണ് താരം കുറിക്കുന്നത്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും സോനൂ സൂദ് വ്യക്തമാക്കി. 

'എപ്പോഴും നിങ്ങളുടെ ഭാഗത്തെ കഥ പറയേണ്ടതില്ല, സമയം പറയും. ഇന്ത്യയിലെ ജനങ്ങളെ എല്ലാ ശക്തിയും ഹൃദയവുംകൊണ്ട് സേവിക്കുമെന്ന് ഞാന്‍ ശപഥം ചെയ്തതാണ്. എന്റെ പ്രസ്താനത്തിലെ ഓരോ രൂപയും വിലമതിക്കാനാവാത്ത ജീവിതം രക്ഷിക്കുന്നതിനും ആവശ്യക്കാരനിലേക്ക് എത്തുന്നതിനുമായി കാത്തിരിക്കുകയാണ്. ഇത് കൂടാതെ നിരവധി സന്ദര്‍ഭങ്ങളില്‍ വിവിധ ബ്രാന്‍ഡുകളോട് എന്റെ കരാര്‍ തുക മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ചില അതിഥികളുമായുള്ള കൂടിക്കാഴ്ചയുടെ തിരക്കിലായതിനാല്‍ നാലു ദിവസമാണ് നിങ്ങളെ സേവിക്കാനായില്ല. വീണ്ടും ഞാന്‍ എല്ലാ എത്തിയിരിക്കുകയാണ്. നിങ്ങളെ സേനിക്കുന്നതിനായി. നല്ലതു ചെയ്താല്‍ നല്ലതു സംഭവിക്കും. എല്ലാ നല്ല രീതിയില്‍ അവസാനിക്കും'.- സോനൂ സൂദ് കുറിച്ചു. എന്റെ യാത്ര തുടരും എന്നു പറഞ്ഞുകൊണ്ടാണ് സോനൂ സൂദ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സോനുവും സഹായികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. വ്യാജ കമ്പനികളില്‍ നിന്ന് നിയമവിരുദ്ധമായി വായ്പകള്‍ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. സോനു സൂദിന്റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്‌നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT