സൂര്യ കൃഷ്ണമൂർത്തി എക്സ്പ്രസ്
Entertainment

'ചിക്കുൻഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റില്ലായിരുന്നു, എന്നിട്ടും ശോഭന അന്ന് നൃത്തം ചെയ്തു'

അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേക്ക് വന്നു.

സമകാലിക മലയാളം ഡെസ്ക്

സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് നടി ശോഭന. ഫെസ്റ്റിവലിൽ ശോഭന അവതരിപ്പിക്കുന്ന നൃത്തവും എല്ലായ്പ്പോഴും പ്രേക്ഷക മനം കവരാറുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശോഭന. അടുത്തിടെ സിനിമ രം​ഗത്തേക്കും ശോഭന തിരികെയെത്തിയിരുന്നു. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

ചിക്കുൻഗുനിയ വന്ന സമയത്ത് ആ വേദന സഹിച്ചു കൊണ്ട് സൂര്യ ഫെസ്റ്റിവലിൽ നടി നൃത്തം അവതരിപ്പിച്ചു എന്നാണ് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

"31 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ശോഭനയിപ്പോൾ. ചിക്കുൻഗുനിയ വന്ന സമയത്ത് ശോഭന സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചു. കാല് നിലത്ത് തൊടാൻ പോലും പറ്റില്ല, എവിടെ തൊട്ടാലും വേദന. അങ്ങനെയുള്ള അവസ്ഥയിൽ അവർ തിരുവനന്തപുരത്തേക്ക് വന്നു. സൂര്യയിൽ നൃത്തം അവതരിപ്പിച്ചു. ആ ഒരു പ്രോ​ഗ്രാം ആണ് ഞാൻ കാണാത്തത്, കാരണം അവരുടെ കൂടെ നിന്ന് ഞാൻ വീശി കൊടുത്തു കൊണ്ടേയിരുന്നു.

എപ്പോൾ വേണമെങ്കിലും അവർ വീഴാം, ആ രീതിയിലായിരുന്നു അവസ്ഥ. നമ്മുക്കിത് നിർത്താമെന്ന് ഞാൻ ശോഭനയോട് പറഞ്ഞു. കാരണം, കാണുന്നവർക്ക് പോലും സഹിക്കാൻ പറ്റാത്ത അത്ര വേദനയാണ്. നമ്മുക്കിത് നീട്ടി വയ്ക്കാമായിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചു. തീയതി മാറാൻ പാടില്ലെ"ന്നാണ് ശോഭന അന്ന് മറുപടി പറഞ്ഞത്.

"സുകുമാർ അഴീക്കോട് പറയും, ഡയറി കിട്ടിയാൽ ആദ്യം അദ്ദേഹത്തിന്റെ പ്രസം​ഗം എന്നാണുള്ളതെന്ന് എഴുതി വയ്ക്കുമെന്ന്. യേശുദാസും അങ്ങനെ ചെയ്യും. ഇവരുടെയൊക്കെ വാക്കുകളാണ് നമ്മുടെ ശക്തിയും ഊർജവും. "- സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ശോഭനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT