സൂത്രവാക്യം സിനിമ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗോള മാധ്യമങ്ങളോട് സംസാരിക്കുന്നു സ്ക്രീൻ ഷോട്ട്
Entertainment

'പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല', ഷൈന്‍ ടോമിനും വിന്‍സിക്കും എതിരെ സൂത്രവാക്യം നിര്‍മാതാവ്; വിവാദങ്ങള്‍ സിനിമയെ ബാധിച്ചു

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ വിന്‍സി പരാതി നല്‍കിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സി അലോഷ്യസിനും എതിരെ സൂത്രവാക്യം സിനിമ നിര്‍മാതാവ്. സിനിമയിലെ പ്രധാന താരങ്ങളായ വിന്‍സിയും ഷൈനും പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നും വിവാദം സിനിമയെ പ്രതികൂലമായി ബാധിച്ചു എന്നുമാണ് നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗോളയുടെ ആരോപണം. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നിര്‍മാതാവിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം സൂത്രവാക്യം സിനിമയുടെ ഈസ്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇരുതാരങ്ങളും ഇത് പങ്കുവയ്ക്കാന്‍ പോലും തയ്യാറായില്ലെന്നും നിര്‍മാതാവ് ആരോപിച്ചു. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റം നേരിട്ടെന്ന വിഷയത്തില്‍ വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ പരാതി നല്‍കിയിട്ടില്ലെന്നും നിര്‍മാതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, പ്രശ്‌നങ്ങളെ കുറിച്ച് സെറ്റില്‍ ഉണ്ടായിരുന്നവരുമായി പങ്കുവച്ചിരുന്നു എന്ന് വിന്‍സി പറഞ്ഞതായും നിര്‍മാതാവ് ചൂണ്ടിക്കാട്ടുന്നു. വിവാദവുമായി ബന്ധപ്പെട്ട് വിന്‍സിയുമായി സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയാണ് ഹൈദരാബാദ് സ്വദേശിയായ നിര്‍മാതാവിന്റെ പ്രതികരണം. മോശം അനുഭവം നേരിട്ടതിനെ കുറിച്ച് വിന്‍സി ആരോടും പങ്കുവച്ചിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം.

മറ്റ് വിഷയങ്ങളെ കുറിച്ച് അറിയില്ല പക്ഷേ , എന്റെ സിനിമയെ വിവാദങ്ങള്‍ ബാധിച്ചു കഴിഞ്ഞു. ലഹരി മരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയത്തെ കുറിച്ച് അറിയില്ല. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചാണ് സൂത്രവാക്യം എന്ന സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ വിവാദങ്ങള്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും നിര്‍മാതാവ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

വീണ്ടും പടക്കദുരന്തം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

ചൂടുകാലമാണ്, കണ്ണുകളുടെ ആരോ​ഗ്യത്തിനും വേണം കരുതൽ

'കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ', ബാറിലെ തര്‍ക്കം പരിഹരിക്കാന്‍ 'ഇടപെട്ടത്' ജീവനെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

'ജയിച്ചേ മതിയാകൂ'; വിമർശനങ്ങൾക്കിടെ ഹർദിക്കും സംഘവും ഇറങ്ങുന്നു, എതിരാളികൾ പഞ്ചാബ്

SCROLL FOR NEXT