Soubin Shahir വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പഴയ 'ബാച്ച്ലർ പാർട്ടി'യല്ല ഇത്, വേറൊരു കഥയും കഥാപാത്രങ്ങളുമാണ്'; 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിനെക്കുറിച്ച് സൗബിൻ

കഥ കേട്ടപ്പോൾ തികച്ചും വ്യത്യസ്തമായി തോന്നി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി ഡ്യൂ'വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ സൗബിൻ ഷാ​ഹിർ ഇപ്പോൾ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ആദ്യം കഥ കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. പറയുമ്പോൾ പഴയ 'ബാച്ച്ലർ പാർട്ടി'യായിട്ട് കംപയർ ചെയ്തിട്ടാണല്ലോ പോകുന്നത്.

കഥ കേട്ടപ്പോൾ തികച്ചും വ്യത്യസ്തമായി തോന്നി. വേറൊരു സ്ക്രിപ്റ്റും കഥാപാത്രങ്ങളും സ്ഥലങ്ങളും സിറ്റുവേഷനൊക്കെയാണ്. ഇത് നമ്മൾ പുതിയതായിത്തന്നെ ചെയ്യുന്ന രീതിയിൽ തന്നെയാണ് അമലേട്ടൻ പറഞ്ഞത്. അല്ലാതെ അതിലെ ഒരാളെ പോലെയാവണമെന്നോ അങ്ങനെയൊരു റെഫെറൻസോ നമ്മളോട് പറഞ്ഞിട്ടില്ല.

അമലേട്ടന്റെ മേക്കിങ് രീതിയൊക്കെ പിന്നെ അറിയാലോ, ഓരോ ഷോട്ടിനും അത്യാവശ്യം ലെങ്തുണ്ടാവും. പക്ഷേ അത് നമുക്ക് മൂഡിലോട്ട് എത്താനും നടന്ന് എത്തുമ്പോഴേക്കും അതിലെ കഥാപാത്രങ്ങൾക്ക് ആ സ്റ്റൈലും കാര്യങ്ങളൊക്കെ ചിലപ്പോൾ അതിലായിരിക്കും കിട്ടുന്നത്. അതെപ്പോഴും ഗുണം ചെയ്തിട്ടേയുള്ളൂ".- സൗബിൻ പറഞ്ഞു.

ഒരു സീനിന് മുൻപാണെങ്കിലും അടുത്ത ദിവസം എടുക്കാൻ പോകുന്ന സീനാണെങ്കിലും പാക്അപ്പ് കഴിഞ്ഞിട്ട് എല്ലാവരും കൂടെ അടുത്ത സീനിനെ പറ്റി ഡിസ്കസ് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്തപ്പോൾ അന്ന് എങ്ങനെയാണോ എല്ലാവരുടെയടുത്തും സീനിനെ പറ്റി ഡിസ്കസ് ചെയ്തത് അത് പോലെത്തന്നെയാണ് ഇപ്പോഴുമെന്നും നടൻ വ്യക്തമാക്കി.

കുറേകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന് എന്താ വേണ്ടതെന്ന് മനസിലാക്കാൻ തനിക്ക് കഴിയാറുണ്ടെന്നും നടൻ പറഞ്ഞു. നവംബർ 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Soubin Shahir talks about Bachelor Party D'eux.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

'നസ്‌ലിൻ വളരെ സ്വീറ്റാണ്, കോളജിലെത്തി സുഹൃത്തുക്കൾക്കൊപ്പം ആദ്യം പോയി കണ്ട സിനിമയാണ് 'പ്രേമലു'; ഹൻസിക കൃഷ്ണ

വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

മലയാളത്തിലെ ആദ്യ എഐ നിർമിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി’; അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, സ്ട്രീമിങ് തീയതി പുറത്ത്

ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; കുട്ടനാട് സിപിഎമ്മിൽ വൻ അഴിച്ചുപണി