Soubin, Coolie വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ കാരക്ടറിന് ഒരു പവർ ഉണ്ടെന്ന് ലോകേഷ് സാർ പറഞ്ഞിരുന്നു, അതേ പവർ‌ സ്റ്റെപ്പുകൾക്കും വേണം'; മോണിക്ക വൈബിൽ സൗബിൻ

പാട്ടിലെ സൗബിന്റെ ന‍ൃത്തച്ചുവടുകൾക്ക് വൻ കൈയടി ആണ് ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിന്റെ കൂലി റിലീസിന് ഇനി ഏതാനും ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കൂലിയുടെ ട്രെയ്‌ലറിനും പാട്ടുകൾക്കുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും.

നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ വൻ താരനിരയ്ക്കൊപ്പം മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദയാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൗബിൻ എത്തുന്നത്. നടി പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം സൗബിനെത്തിയ മോണിക്ക എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

പാട്ടിലെ സൗബിന്റെ ന‍ൃത്തച്ചുവടുകൾക്ക് വൻ കൈയടി ആണ് ലഭിച്ചത്. പൂജയെ സൈഡാക്കി സൗബിൻ മോണിക്ക തൂക്കി എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. റിലീസിനോടനുബന്ധിച്ച് കൂലി അൺലീഷ്ഡ് വിഡിയോ ഞായറാഴ്ച നിർമാതാക്കളായ സൺപിക്ചേഴ്സ് പുറത്തുവിടും. കൂലി ട്രെയ്‌ലർ ലോഞ്ച് വേദിയിൽ മോണിക്ക ഡാൻസുമായി സൗബിനും എത്തിയിരുന്നു.

ഇപ്പോഴിതാ കൂലി അൺലീഷ്ഡ് വിഡിയോയിലെ സൗബിന്റെ മോണിക്ക ഡാൻസിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് സൺ പിക്ചേഴ്സ്. പ്രൊമോ വിഡിയോയിൽ ഡാൻസിനെക്കുറിച്ചുള്ള സൗബിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സാൻഡി മാസ്റ്റർ ആണ് മോണിക്ക ഡാൻസ് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്.

"സാൻഡി മാസ്റ്റർ ആണ് അതിന് പിന്നിൽ. ആ കാരക്ടറിന് ഒരു പവർ ഉണ്ടെന്ന് ലോകേഷ് സാർ പറഞ്ഞിരുന്നു. അതേ പവർ‌ ആ പാട്ടിനും സ്റ്റെപ്പുകൾക്കും വരണം. ആ കാരക്ടറിന്റെ പവർ ആണ് സ്റ്റെപ്പിൽ കാണാനാവുക. എല്ലാത്തിനും പിന്നിൽ ലോകേഷ് സാറും സാൻഡി മാസ്റ്ററുമാണ്". - സൗബിൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം മുതൽ കൂലി അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരുന്നു. കേരളത്തിലുൾപ്പെടെ റെക്കോഡ് ബുക്കിങ് ആണ് നടന്നത്. ഓ​ഗസ്റ്റ് 14 നാണ് കൂലി റിലീസിനെത്തുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Coolie movie monica song: Actor Soubin Shahir talks about the song. Coolie Movie to be release on August 14th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

SCROLL FOR NEXT